വിവാഹസംഘത്തിന്റെ ബസിന് കല്ലേറ്

പ്രത്യേക ബോര്‍ഡ് വച്ച് ഓടിച്ചിട്ടും കല്ലെറിയുകയായിരുന്നു. ബസ്സിന്റെ ചില്ലു തകര്‍ന്നു. ഏറെ നേരം പുറത്തിറങ്ങി നിന്ന വിവാഹനിശ്ചയ സംഘം പിന്നീടു മറ്റൊരു വാഹനത്തില്‍ കോവളത്തേക്കു പോയി.
തിരുവനന്തപുരത്ത് പാറശാലയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസ്സുകളാണ് കല്ലേറില്‍ തകര്‍ന്നത്. ഹര്‍ത്താല്‍ തുടങ്ങുന്നതിനുമുമ്പ് പുലര്‍ച്ചെ നാലുമണിയോടെയാണ് ഇവിടെ കല്ലേറുണ്ടായത്. ആലപ്പുഴ പുറക്കാട്ടുണ്ടായ കല്ലേറില്‍ പാലക്കാട് തിരുവനന്തപുരം സൂപ്പര്‍ എക്‌സ്പ്രസ് ബസിന്റെ ചില്ലുകള്‍ തകര്‍ന്നു.
ഹര്‍ത്താല്‍ തുടങ്ങുന്നതിനുമുമ്പ് ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് പലയിടത്തും പ്രതിഷേധത്തിനിടയാക്കി. ചിലയിടങ്ങളിലെ അക്രമസംഭവങ്ങളൊഴിച്ചാല്‍ ഹര്‍ത്താല്‍ പൊതുവരെ സമാധാനപരമാണ്. ചിലയിടങ്ങളില്‍ സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി. വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍.












Click it and Unblock the Notifications