Get Updates
Get notified of breaking news, exclusive insights, and must-see stories!

ബര്‍ലുസ്‌കോണിയ്ക്ക് 1രാത്രി 11 പെണ്‍കുട്ടികള്‍

Berlusconi
ലണ്ടന്‍: ഇറ്റലിയുടെ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌കോണിയുടെ കുത്തഴിഞ്ഞ ലൈംഗികജീവിതത്തിന്റെ കൂടുതല്‍ തെളിവുകളുമായി മാധ്യമങ്ങള്‍ രംഗത്ത്. ലഹരിമരുന്ന് ഇടപാടും പെണ്‍വാണിഭവും നടത്തുന്ന ജിയാന്‍പൊലോ തരാന്റിനിയുമായി ബര്‍ലുസ്‌കോണി നടത്തിയ ഫോണ്‍ സംഭാഷണം അന്വേഷണ സംഘം ചോര്‍ത്തി.

ഇതാണ് മാധ്യമങ്ങളെല്ലാം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു ദിവസം തന്റെ മുറിയില്‍ 11 പെണ്‍കുട്ടികളുണ്ടായിരുന്നുവെന്നും അവരില്‍ 8പേര്‍ക്കൊപ്പം മാത്രമേ ഇടപഴകാന്‍ തനിയ്ക്ക് കഴിഞ്ഞുള്ളുവെന്നും ബര്‍ലുസ്‌കോണി ജിയാന്‍പൊലോയോട് പറയുന്നത് ടേപ്പില്‍ വ്യക്തമാണ്.

പെണ്‍കുട്ടികളെ ബര്‍ലുസ്‌കോണിയ്ക്ക് എത്തിച്ചുകൊടുത്തത് ജിയാന്‍പൊലോയാണെന്നതും സംസാരത്തില്‍ നിന്നും വ്യക്തമാണ്. ഒരു ലൈംഗികത്തൊഴിലാളിയെ സര്‍ക്കാര്‍ ചെലവില്‍ തന്നോടൊപ്പം വിമാനത്തില്‍ കൊണ്ടുപോയകാര്യവും ബര്‍ലുസ്‌കോണി പറയുന്നുണ്ട്.

ഇതാദ്യമായി കിടക്കപങ്കിട്ടവര്‍ക്ക് താന്‍ പണം നല്‍കിയെന്നും ബര്‍ലുസ്‌കോണി പറയുന്നുണ്ട്. താനിതേവരെ ലൈംഗികബന്ധത്തിനായി പണം നല്‍കിയിട്ടില്ലെന്ന ബര്‍ലുസ്‌കോണിയുടെ വാദം പൊളിക്കുന്നതാണ് ഈ സംഭാഷണം.
നീളം കൂടിയ പെണ്‍കുട്ടികളെ വേണ്ടെന്നും എത്ര പേരെയാണെങ്കിലും കൊണ്ടുവരാമെന്നുമുള്‍പ്പെടെ സ്ത്രീ വിഷയത്തിലുള്ള തന്റെ താല്‍പര്യങ്ങളെല്ലാം ജിയാന്‍പൊലോയോട് ബര്‍ലുസ്‌കോണി പറയുന്നുണ്ട്.

ബര്‍ലുസ്‌കോണി തന്റെ വസതിയില്‍ വിരുന്നുകള്‍ കൊഴുപ്പിക്കാനായി മുപ്പതോളം നടിമാരെയും മോഡലുകളെയും പാര്‍പ്പിച്ചിരുന്നുവെന്ന് അന്വേഷണ സംഘം നേരത്തേ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ ടേപ്പ് പുറത്തുവന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+