ഗൂഗിളും യൂടൂബും അടച്ചുപൂട്ടും: പാക്

താലിബാനടക്കമുള്ള തീവ്രവാദസംഘടനകള്‍ ഗൂഗിളിലൂടെയും യുടൂബിലൂടെയുമാണ് വിവരങ്ങള്‍ കൈമാറുന്നത്. പാകിസ്താന്‍ ഗൂഗിള്‍ അധികൃതര്‍ക്കെതിരേ കേസെടുക്കാന്‍ മന്ത്രി ഇതിനകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ വെബ്‌സൈറ്റുകള്‍ ഉള്‍പ്പെട്ട ഏത് ആക്രമണങ്ങളാണ് രാജ്യത്ത് നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
രാഷ്ട്രീയ പാര്‍ട്ടികളോ ക്രിമിനലുകളോ അല്ല രാജ്യത്തെ സ്‌ഫോടനത്തിനു പിറകില്‍. കറാച്ചിയില്‍ നടന്ന ഭൂരിഭാഗം സ്‌ഫോടനങ്ങള്‍ക്കു പിറകിലും അസൂയാലുക്കളായ പെണ്‍കുട്ടികളും ഭാര്യമാരുമാണുള്ളത് എന്ന മന്ത്രിയുടെ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചതിനു പിറകെയാണ് ഗൂഗിളിനെതിരേയുള്ള നീക്കം.












Click it and Unblock the Notifications