ഫ്‌ളൈയിങ് മെഷിന്റെ പരസ്യം വിവാദമാവുന്നു

പരസ്യത്തില്‍ മോഡലിന്റെ പിറകുവശമാണ് പ്രൊജക്ട് ചെയ്തിരിക്കുന്നത്. അതിനു മുകളിലായി what an Ass എന്നെഴുതിയിരിക്കുന്നതാണ് പ്രശ്‌നമായത്. ആസ് എന്ന വാക്കിന് നിതംബം എന്നൊരു അര്‍ത്ഥം കൂടിയുണ്ട്. പരസ്യക്കാര്‍ ബോധപൂര്‍വ്വം ചെയ്തതാണെന്ന കാര്യത്തില്‍ സംശയമില്ല.
ഇത് ശുദ്ധ തോന്ന്യാസമാണ്. സ്ത്രീകളെ ലൈംഗിക ഉപകരണങ്ങള്‍ മാത്രമാക്കി മാറ്റാനേ ഇത്തരം പരസ്യങ്ങള്‍ സഹായിക്കൂ-സെന്റര്‍ സോഷ്യല്‍ റിസര്‍ച്ച് ഡയറക്ടര്‍ രഞ്ചനാ കുമാരി അഭിപ്രായപ്പെട്ടു.
എന്നാല്‍ ഇതില്‍ ഇത്രമാത്രം വിറളി പിടിക്കേണ്ട കാര്യമൊന്നുമില്ലെന്നാണ് ഫ്‌ളൈയിങ് മെഷിന്റെ ഉടമയായ അരവിന്ദ് മില്‍സിന്റെ അലോക് ദുബെ പറയുന്നത്. വലുതാക്കി എഴുതിയ അക്ഷരങ്ങള്‍ മാത്രമല്ല, അതിലെ ബാക്കിയുള്ള എഴുത്തും ചിത്രവും കൂടിയാവുമ്പോഴാണ് പരസ്യം പൂര്‍ണമാവുക. മുഴുവന്‍ വായിക്കുന്ന ഒരാള്‍ക്ക് തമാശയാണ് തോന്നുക.












Click it and Unblock the Notifications