കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുക്കളെ മതനിരപേക്ഷരാക്കരുത്: ബാല്‍ താക്കറെ

  • By Lakshmi
Google Oneindia Malayalam News

Bal Thackeray
മുംബൈ: മതനിരപേക്ഷ പ്രതിച്ഛായയുണ്ടാക്കി ദേശീയരാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ശ്രമം നടത്തുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയ്ക്ക് ശിവസേന നേതാവ് ബാല്‍ താക്കറെയുടെ വിമര്‍ശനം.

ഹിന്ദുക്കളുടെ മനസ്സില്‍ മതനിരപേക്ഷതയെന്ന വിഷം കുത്തിവെയ്ക്കരുതെന്നാണ് താക്കറെ മോഡിയോട് പറഞ്ഞിരിക്കുന്നത്. ഹിന്ദുക്കളുടെ വോട്ടുനേടിയാണ് ഗുജറാത്തില്‍ അധികാരത്തിലേറിയതന്നകാര്യം മറക്കരുതെന്നും കേന്ദ്രത്തിലും അധികാരത്തിലേറാനുള്ള ശ്രമത്തിനിടെ ഹിന്ദുക്കളെ മതനിരപേക്ഷരാക്കരുതെന്നുമാണ് താക്കറെ പറയുന്നത്.

പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ പത്രാധിപക്കുറിപ്പിലൂടെയാണു മോഡിക്കു താക്കറെ ഈ ഉപദേശം നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഗുജറാത്താണു ഹിന്ദുത്വത്തിന്റെ ഗവേഷണശാലയെന്നും മോഡി ഇന്ന് എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അതു ഹൈന്ദവ വോട്ടുകള്‍ കാരണം മാത്രമാണെന്നും താക്കറെ പറയുന്നു.

ഗോധ്ര ലഹളയില്‍ ഹിന്ദു രാമസേവകര്‍ കൊല്ലപ്പെട്ടതോടെയാണു ഹൈന്ദവര്‍ പ്രകോപിതരായത്. അവരെ മതനിരപേക്ഷതയുടെ വിഷം കുത്തിവച്ച് കൊല്ലരുത്. അധികാരത്തിനുവേണ്ടിയാകാം മോഡിയുടെ യുദ്ധം. എന്നാല്‍, ഹിന്ദുക്കളുടെ ദയ കൂടാതെ അത് അസാധ്യമാണ്. മോഡിയെ അധികാരത്തിലേറാന്‍ സഹായിച്ചതു കാവിക്കൊടിയാണ്- അദ്ദേഹം പറയുന്നു.

തിങ്കളാഴ്ച അനന്തരവനും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ തലവനുമായ രാജ് താക്കറെ മോഡിയെ സന്ദര്‍ശിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ബാല്‍ താക്കറെയുടെ പ്രസ്താവന. മോഡി പ്രധാനമന്ത്രിയാകുകയാണെങ്കില്‍ അതു നല്ലതാണെന്നു നിരാഹാര വേദിക്കു പുറത്ത് രാജ് താക്കറെ അഭിപ്രായപ്പെട്ടിരുന്നു.

English summary
Shiv Sena patriarch Bal Thackeray took jibes at Modi, saying he should not forget that it was Hindutva that pitchforked him onto the centre stage. Writing in Sena mouthpiece Saamna, the senior Thackeray said Modi's three-day fast, which ends on Monday, was just a test to see if he was acceptable nationally,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X