കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്ഞാനപീഠം കമ്പര്‍ക്ക്

Google Oneindia Malayalam News

Kambar
ന്യൂഡല്‍ഹി: 2009-20ലെ ജ്ഞാനപീഠ പുരസ്‌കാരം പ്രശസ്ത കന്നഡ സാഹിത്യകാരന്‍ ചന്ദ്രശേഖര കമ്പര്‍ക്ക്. കവിയും നാടകകൃത്തും സംവിധായകനുമായ കമ്പര്‍ക്ക് പത്മശ്രീ, കബീര്‍ സമ്മാന്‍, കാളിദാസ് സമ്മാന്‍, പമ്പാ അവാര്‍ഡ്, സംഗീത നാടക അക്കാദമി അവാര്‍ഡ്, ടാഗോര്‍ ലിറ്ററേച്ചര്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ദേശീയ സ്‌കൂള്‍ ഓഫ് ഡ്രാമ അധ്യക്ഷന്‍, കര്‍ണാടക നാടക അക്കാദമി പ്രസിഡന്റ്, കര്‍ണാടക ലെജിസ്ലേറ്റിവ് കൗണ്‍സിലിലെ നാമനിര്‍ദ്ദേശം ചെയ്ത അംഗം, യൂനിവേഴ്‌സിറ്റി ഹംപിയിലെ ആദ്യ വൈസ് ചാന്‍സലര്‍ തുടങ്ങിയ പദവികളും അലങ്കരിച്ചിട്ടുണ്ട്.

കര്‍ണാടകത്തിലെ ഗോദ്‌ഗെരി ഗ്രാമത്തില്‍ 1937ല്‍ ജനിച്ച കമ്പര്‍ മൂന്നു നോവലുകളും 21 നാടകങ്ങളും എട്ടു പദ്യസമാഹാരങ്ങളും 12 പഠനഗവേഷണഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അവാര്‍ഡ് വിവരങ്ങള്‍ ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ പ്രഖ്യാപിക്കും.

English summary
Kannada poet Chandrashekar Kambar has been honoured with the Jnanapith Award. Dr. Kambar is the recipient of the Sangeet Natak Academy Award, the Sahitya Academy Award, the Kalidas Samman, the Pampa Award, the Kabir Samman, and the Tagore Literature Award.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X