കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി ഹിന്ദുക്കളെ അവഹേളിക്കുന്നു: കുമ്മനം

  • By Lakshmi
Google Oneindia Malayalam News

Pinarayi
കൊച്ചി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് പൊതു സ്വത്താണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ ഹിന്ദു ഐക്യവേദിയും വിശ്വഹിന്ദു പരിഷത്തുമുള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ രംഗത്ത്.

പിണറായി ക്ഷേത്ര വിശ്വാസത്തെ അവഹേളിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു.

സ്വത്ത് ക്ഷേത്രത്തിനു മാത്രം അവകാശപ്പെട്ടതാണ്. ഇതു പൊതു ഖജനാവിലേക്കു മുതല്‍കൂട്ടുമെന്നതു മത സ്വാതന്ത്ര്യത്തിനും ഭരണഘടനാപരമായ അവകാശത്തിനുമെതിരാണ്. ക്ഷേത്രഭരണം ഗുരുവായൂര്‍ മാതൃകയിലാക്കുന്നതു രാഷ്ട്രീയക്കാര്‍ക്കു ക്ഷേത്രം ഭരിക്കാന്‍ വേണ്ടിയാണ്. നിലവറയിലെ സ്വത്ത് പൊതുസ്വത്ത് ആക്കാനുള്ള ഏതു നീക്കത്തെയും ചെറുക്കും-കുമ്മനം പറഞ്ഞു.

പിണറായിയുടെ പ്രസ്താവന അസംബന്ധമാണെന്ന് വിഎച്ച്പി ജനറല്‍ സെക്രട്ടറി കാലടി മണികണ്ഠന്‍ പറഞ്ഞു. ക്രിസ്ത്യന്‍, മുസ്ലിം ആരാധനാലയങ്ങളുടെ സ്വത്ത് പൊതുസ്വത്ത് ആണെന്നു പറയാനുള്ള ആര്‍ജവം പിണറായി കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പത്മനാഭസ്വാമി ക്ഷേത്രസമ്പത്തിനെക്കുറിച്ച് പിണറായി വിജയന്‍ നടത്തിയ പ്രസ്താവന ഭാരതത്തിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച മുഹമ്മദ് ഗസ്‌നിയുടെയും മുഹമ്മദ് ഗോറിയുടെയും ശബ്ദമാണെന്ന് ഹിന്ദുപാര്‍ലമെന്റ് ആത്മീയസഭയുടെ ഉന്നതതല യോഗം ആരോപിച്ചു.

ഹൈന്ദവആരാധനാലയങ്ങളിലെ സമ്പത്ത് ലക്ഷ്യമിടുന്നവര്‍ ഇതരമതസ്ഥരുടെ ആരാധനാലയങ്ങളിലെ സമ്പത്ത്കൂടി ഏറ്റെടുക്കണമെന്ന് പറയാന്‍ ചങ്കൂറ്റം കാണിക്കണം യോഗം വെല്ലുവിളിച്ചു.

English summary
VHP and Hindu Aikyavedi leaders lashes out CPM leader Pinarayi Vijayan over his statement over the temple treasure,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X