വിഎസിന്റെ മകനെതിരെ ഐടി സെക്രട്ടറിയുടെ മൊഴി

ഐടി സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണനാണ് അരുണ്‍കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന നിയമസഭാസമിതി്ക്ക് മുമ്പാകെ മൊഴി നല്‍കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന ഐസിടിഎ അക്കാദമിക്ക് മുഖ്യമന്ത്രി ചെയര്‍മാനും അരുണ്‍കുമാര്‍ ഡയറക്ടറുമായി ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തത് സര്‍ക്കാരിന്റെ അറിവോടെയാണെന്നും അദ്ദേഹം സമിതിയെ അറിയിച്ചു.
കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ അനുമതിക്കായി കത്ത് കൊടുത്തതിന് പിന്നാലെ ഇപ്രകാരം നിയമനം നടന്നത് ചട്ടവിരുദ്ധമാണെന്നും മൊഴിയില്‍ പറയുന്നു. ഇത്തരത്തിലൊരു സൊസൈറ്റിയില്ല എന്നായിരുന്നു വി.എസ് അച്യുതാനന്ദന്‍ നേരത്തേ നിയമസഭയില്‍ പറഞ്ഞത്.
നിയമസഭാ സമ്മേളനത്തിന് ശേഷം വി.ഡി. സതീശന്‍ അധ്യക്ഷനായ സമിതി തെളിവെടുപ്പ് തുടരും. പി.സി വിഷ്ണുനാഥ് നിയമസഭയില്‍ ഉന്നയിച്ച നാല് ആരോപണങ്ങളാണ് നിയമസഭാ സമിതി അന്വേഷിക്കുന്നത്. സമതി വി.എസ് അച്യുതാനന്ദന്‍, പി.സി വിഷ്ണുനാഥ് എന്നിവരില്‍ നിന്നും മൊഴിയെടുക്കും.












Click it and Unblock the Notifications