ഗണപതിയെ മര്‍ദ്ദിക്കുന്ന നാടകം വിവാദമാകുന്നു

ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നകാര്യമല്ലെന്ന് അമേരിക്കയിലെ ഹിന്ദുസംഘടനാ നേതാവ് രാജന്‍ സേദ് പറഞ്ഞു. 'ദ ഗണേശ വഴ്‌സസ് ദ തേര്‍ഡ് റീഷ്' എന്നാണ് നാടകത്തിന്റെ പേര്. ആസ്‌ട്രേലിയയിലെ ബാക്ക് ടു ബാക്ക് തിയേറ്ററാണ് മെല്‍ബണ്‍ ഫെസ്റ്റിവലില്‍ നാടകം അവതരിപ്പിച്ചത്.
ഗണപതി ഹിന്ദുക്കള്‍ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ദൈവമാണെന്നും അത് ആര്‍ക്കെങ്കിലും നാടകമാക്കി അവഹേളിക്കുവാനുള്ളതല്ലെന്നും സെദ് പറയുന്നു. നാടകത്തിന്റെ നിര്‍മ്മാതാവായ ആലിസ് നാഷ് പറയുന്നത് ഇത് ഒരിക്കലും ഹിന്ദുക്കളെ അവഹേളിക്കാന്‍ ഉദ്ദേശിച്ചുള്ള നാടമല്ലെന്നാണ്.
ഇതിന് മുമ്പ് ഒട്ടേറെ തവണ ഹിന്ദു മതത്തെയും ദൈവങ്ങളെയും അവഹേളിക്കുന്ന തരത്തിലുള്ള ടിവി പരിപാടികളും മറ്റും വിദേശരാജ്യങ്ങളില്‍ പ്രശ്‌നത്തിനിടയാക്കിയിരുന്നു.
കുറച്ചുനാള്‍മുമ്പ് സിഡ്‌നിയില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ബിക്കിനിയില്‍ ആലേഖനം ചെയ്ത് ഫാഷന്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് കമ്പനി ആ വസ്ത്രം പിന്‍വലിക്കുകയും ക്ഷമചോദിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications