കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പബ്ബില്‍ 36 പേരെ വെടിവെച്ചു കൊന്നു

Google Oneindia Malayalam News

Burundi
ബുറുണ്ടി: കോംഗോയില്‍ നിന്നെത്തിയ ആയുധധാരികളായ സംഘം മധ്യ ആഫ്രിക്കന്‍ രാജ്യമായ ബുറുണ്ടിയിലെ ഒരു പബ്ബില്‍ നടത്തിയ വെടിവെപ്പില്‍ 36 പേര്‍ മരിച്ചു.

കോംഗോയില്‍ നിന്നും നദി കടന്നാണ് സംഘം കൊച്ചു രാജ്യമായ ബുറുണ്ടിയിലെത്തിയത്. തലസ്ഥാനമായ ബുജുംബ്രയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള ഗട്ടുംബയിലെ പബ്ബാണ് ആക്രമിക്കപ്പെട്ടത്.

ആഭ്യന്തരയുദ്ധത്തിന്റെ എല്ലാ തിക്തഫലങ്ങളും അനുഭവിച്ച രാജ്യമാണ് ബുറുണ്ടി. എങ്കിലും ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടക്കുന്നത് അപൂര്‍വമാണ്. എല്ലാവരെയും കൊല്ല്, ആരും രക്ഷപ്പെടരുത്..വെടിയുതിര്‍ക്കുമ്പോള്‍ സംഘം ആക്രോശിച്ചിരുന്നതായി രക്ഷപ്പെട്ട ജാക്‌സണ്‍ കബുര അറിയിച്ചു.

English summary
Armed men from Congo burst into a pub in the central African nation of Burundi and killed 36 people, an official said Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X