കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കില്ലര്‍ ഫോണ്‍ നമ്പര്‍, ജനങ്ങള്‍ പരിഭ്രാന്തിയില്‍

Google Oneindia Malayalam News

Mobile
09141 എന്ന ഫോണ്‍ നമ്പറില്‍ നിന്ന് കോള്‍ വന്നാല്‍ ഉടന്‍ മരിയ്ക്കും. ശാസ്ത്രീയപരമായി ഇതിന് അടിസ്ഥാനമൊന്നുമില്ലെങ്കിലും നൈജീരിയയിലെ ജനങ്ങള്‍ ഏറെ ആശങ്കയിലാണ്.

'അറിയാത്ത നമ്പറുകളില്‍ നിന്നും ഫോണ്‍ കോളുകള്‍ വരുമ്പോള്‍ ശ്രദ്ധിക്കണം. അഞ്ചക്കമുള്ള 09141 എന്ന നമ്പറില്‍ നിന്നും കോളുകള്‍ സ്വീകരിച്ച പത്തുപേരാണ് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ മരിച്ചത്. നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഈ സന്ദേശം അയച്ചുകൊടുത്ത് അവരുടെ ജീവന്‍ രക്ഷിയ്ക്കൂ' ഇത്തരത്തില്‍ എസ്എംസുകള്‍ പരക്കുന്നതാണ് ജനങ്ങളെ ആശങ്കയിലാക്കിയത്.

ഇപ്പോള്‍ ഈ അന്ധവിശ്വാസം മാറ്റാനായി സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. നൈജീരിയക്കാരുടെ അന്ധവിശ്വാസങ്ങള്‍ ഇതിനു മുമ്പും വാര്‍ത്താപ്രാധാന്യം നേടിയിട്ടുണ്ട്. പൊടിക്കാറ്റിനിടെ ആസിഡ് മഴ വന്നാല്‍ ആളുകള്‍ ജീവനോടെ കത്തിതീരുമെന്ന എസ്എംഎസ് ഇതിനു മുമ്പ് വിവാദമായിരുന്നു. വിദ്യാഭ്യാസം കുറഞ്ഞ അന്ധവിശ്വാസികളായ ജനങ്ങള്‍ മൊബൈല്‍ സന്ദേശങ്ങളെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.

English summary
Panic was so widespread in Nigeria Over an SMS, it says those who receive phone calls from the number 09141 will die on the spot.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X