ചൈനയില്‍ ടിവി റിപ്പോര്‍ട്ടറെ കുത്തികൊന്നു
ബെയ്ജിങ്: ചൈനയിലെ ലുയാങ് ടിവി റിപ്പോര്‍ട്ടര്‍ ലി സിയാങ്(30)നെ കുത്തികൊന്ന നിലയില്‍ കണ്ടെത്തി. ശരീരത്തില്‍ പത്തോളം മുറിവുകളുണ്ട്.
അനധികൃത പാചക എണ്ണയെ കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനിടെയാണ് ആക്രമണമെന്ന് വ്യക്തമായിട്ടുണ്ട്. സോഷ്യന്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ വെയ്‌ബോയില്‍ ലി തന്നെ ഇതുസംബന്ധിച്ച ചില പോസ്റ്റുകള്‍ നല്‍കിയിട്ടുണ്ട്.
സംശയകരമായ രീതിയിലുള്ള ശബ്ദം കേട്ടതിനെ തുടര്‍ന്ന് തൊട്ടടുത്തുണ്ടായിരുന്ന ഒരു ഗാര്‍ഡ് ഓടിയെത്തുമ്പോഴേക്കും കുറ്റവാളികള്‍ രക്ഷപ്പെട്ടിരുന്നു. ലിയുടെ കംപ്യൂട്ടര്‍ ബാഗ് കാണാതായിട്ടുണ്ട്. മോഷണശ്രമത്തിനിടെ കുത്തേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.
എന്നാല്‍ ഇപ്പോള്‍ തയ്യാറാക്കി കൊണ്ടിരിക്കുന്ന വാര്‍ത്തയുമായി മരണത്തിനു ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പോലിസ് കേന്ദ്രങ്ങല്‍ വ്യക്തമാക്കി.












Click it and Unblock the Notifications