ഡൊമെയ്ന്‍ നെയിം വാങ്ങുമ്പോള്‍

1 അറിയപ്പെടുന്ന ഡൊമെയ്ന്‍ രജിസ്ട്രാറില്‍ നിന്നു മാത്രം പര്‍ച്ചേസ് ചെയ്യുക. ഇത് സുദീര്‍ഘമായ ഒരു ബന്ധത്തിന്റെ തുടക്കമാണ്. ചെറിയ ലാഭം നോക്കി പോയാല്‍ കൂണു പോലെ മുളച്ചുപൊന്തുന്ന കമ്പനികളുടെ കെണിയില്‍ പെടുമെന്ന കാര്യം തീര്‍ച്ചയാണ്.
2 ഡൊമെയ്ന്‍ ബുക്ക് ചെയ്യുന്നത് നിങ്ങളുടെ ഇമെയില്‍ ഐഡിയിലായിരിക്കണം. അതിലെ ബന്ധപ്പെടേണ്ട വിലാസങ്ങളെല്ലാം നിങ്ങളുടെതാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഡൊമെയ്ന്‍ യൂസര്‍ നെയിം പാസ്സ്‌വേര്‍ഡ് എന്നിവ ആര്‍ക്കും കൈമാറാതിരിക്കുന്നതാണ് നല്ലത്.
3 ദീര്‍ഘവീക്ഷണത്തോടുകൂടിയ ബിസിനസ് ആണെങ്കില്‍ ഡൊമെയ്ന്‍ അഞ്ചു വര്‍ഷത്തേക്കോ പത്തുവര്‍ഷത്തേക്കോ ഒന്നിച്ചു ബുക്ക് ചെയ്യുന്നതാണ് നല്ലത്. കൂടാതെ കമ്പനിയുടെ പേരുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഡൊമെയ്ന്‍ ബുക്ക് ചെയ്തിരിക്കുന്നത് നന്നായിരിക്കും. ഉദാഹരണത്തിന് oneindia.com ബുക്ക് ചെയ്താല്‍ oneindia.in കൂടെ ബുക്ക് ചെയ്യണം. വര്‍ഷത്തേക്കാണ് ബുക്ക് ചെയ്യുന്നതെങ്കില്‍ ഓട്ടോമാറ്റിക് റിന്യു ബട്ടണ്‍ ഓണാക്കി വയ്ക്കാന്‍ മറക്കരുത്.
ഡൊമെയ്ന്‍ ബുക്ക് ചെയ്യുന്നതിന്












Click it and Unblock the Notifications