കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണി നഷ്ടത്തില്‍, നോട്ടം അമേരിക്കയിലേക്ക്

Google Oneindia Malayalam News

Dollar
മുംബൈ: ഏറെ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണി ബുധനാഴ്ച നഷ്ടത്തില്‍ ക്ലോസ് ചെയ്തു. യൂറോപ്യന്‍ പ്രതിസന്ധിക്കൊപ്പം അമേരിക്കന്‍ ഫെഡറല്‍ ഓപണ്‍ മാര്‍ക്കറ്റ് കമ്മിറ്റി നിര്‍ണായകമായ ചില തീരുമാനങ്ങളെടുക്കാന്‍ പോവുന്നതും വിപണിയെ സ്വാധീനിച്ചു.

ശക്തമായ വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സെന്‍സെക്‌സ് 34.13 പോയിന്റ് താഴ്ന്ന് 17065.15ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 6.95 താഴ്ന്ന് 5133.25ലും വില്‍പ്പന അവസാനിപ്പിച്ചു.

സെഞ്ച്വറി ടെക്‌സ്റ്റൈല്‍സ്, ശ്രീ രേണുകാ ഷുഗേഴ്‌സ്, ടോറന്റ് പവര്‍ ലിമിറ്റഡ്, ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ്, ജിന്‍ഡാല്‍ സോ തുടങ്ങിയ കമ്പനികള്‍ മൂന്നര ശതമാനത്തിലധികം നേട്ടമുണ്ടാക്കിയപ്പോള്‍ രാജേഷ് എക്‌സ്‌പോര്‍ട്ടേഴ്‌സ്, ഹീറോ മോട്ടോര്‍സ്, ഹിന്‍ഡാല്‍കോ, മാരുതി സുസുക്കി, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ രണ്ടരശതമാനത്തിലധികം താഴോട്ടിറങ്ങി.

English summary
Wednesday sensex closed lower by 34.14 points at 17,065.15 on selling mainly in auto and oil stocks by weak economic forecast by IMF.Nifty declined by 6.95 points to 5,133.25
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X