Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിവി ഷോ കണ്ട് മുത്തശ്ശിയെ കൊന്നു

Murder
മുംബൈ: ടെലിവിഷന്‍ ഷോ അനുകരിച്ച് കൊലപാതകം നടത്തിയ കൗമാരക്കാര്‍ അറസ്റ്റില്‍. മാലാഡ് സ്വദേശിയായ സരള പട്ടേലിനെ(67) കൊലപ്പെടുത്തി 5.14 ലക്ഷം രൂപ കവര്‍ന്നതിനാണ് രാജു(16), സച്ചിന്‍(16) എന്നിവര്‍ പിടിയിലായത്. ഇതില്‍ രാജുവിന്റെ മുത്തശ്ശിയാണ് കൊല്ലപ്പെട്ട സരള.

ഒരു ടെലിവിഷന്‍ ഷോ കണ്ട് ഇവര്‍ വളരെ ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നടത്തുന്നതിന് മുന്നോടിയായി വൃദ്ധരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വന്ന പത്രവാര്‍ത്തകള്‍ ഇരുവരും ശ്രദ്ധയോടെ വായിച്ചു.

നിയമത്തിന്റെ പിടിയില്‍ അകപ്പെടാതെ ശ്രദ്ധാപൂര്‍വ്വം കൊലപാതകം നടത്തുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. സര്‍ജറിയ്ക്ക് ഉപയോഗിയ്ക്കുന്ന ഗൗസ് ധരിച്ച ശേഷമായിരുന്നു ഇവര്‍ സരളയെ ശ്വാസം മുട്ടിച്ചു കൊന്നത്. വിരളടയാളം പോലീസിന് ലഭിയ്ക്കാതിരിക്കുന്നതിന് വേണ്ടിയാണ് തങ്ങള്‍ ഗൗസ് ഉപയോഗിച്ചതെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു.
കൊല നടത്തിയത് വീട്ടുജോലിക്കാരിയാണെന്ന് വരുത്തി തീര്‍ക്കാനും ഇവര്‍ ശ്രമിച്ചു.

എന്നാല്‍ രാജുവും സച്ചിനും സ്‌കൂളില്‍ നന്നായി പെരുമാറുന്ന കുട്ടികളാണെന്നും അവര്‍ ഇത്തരമൊരു കൊലപാതകം നടത്തിയെന്ന വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്നും ഇരുവരുടേയും അധ്യാപിക പറഞ്ഞു. രാജു തന്റെ മുത്തശ്ശിയെ കൊന്നുവെന്ന വാര്‍ത്ത ബന്ധുക്കളേയും നടുക്കി. തിങ്കളാഴ്ച ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും ഒരു ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+