കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിത്യാനന്ദയെക്കുറിച്ചുള്ള ചിത്രം കോടതി വിലക്കി

  • By Lakshmi
Google Oneindia Malayalam News

Nithyananda
ബാംഗ്ലൂര്‍: വിവാദസ്വാമി നിത്യാനന്ദനയുടെ കഥ പശ്ചാത്തലമാക്കി തയ്യാറാക്കിയ കന്നഡ ചിത്രമായ സത്യാനന്ദയ്ക്ക് കോടതി വിലക്ക്. ബാംഗ്ലൂര്‍ സിറ്റി കോടതിയാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തേ തന്നെ ഒട്ടേറെ തടസ്സങ്ങള്‍ അതിജീവിച്ചാണ് സംവിധായകന്‍ മദന്‍ പട്ടേല്‍ ഈ ചിത്രം തയ്യാറാക്കിയത്. ഒടുവില്‍ തിയേറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിനും തിരിച്ചടി നേരിട്ടിരിക്കുകയാമ്.

നിത്യാനന്ദയുമായി ബന്ധപ്പെട്ട് ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത വീഡിയോ ദൃശ്യങ്ങളും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് സത്യാനന്ദയുടെ പ്രമേയം. ചിത്രത്തിന്റെ നിര്‍മ്മാണവും മദന്‍ തന്നെയാണ്.

സത്യാനന്ദയിലെ സ്വാമിക്ക് നിത്യാനന്ദയുടെ ഛായയുമുണ്ട്. തന്നെ അപമാനിക്കുന്ന രീതിയിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നിത്യാനന്ദ കോടതിയെ സമീപിച്ചത്. തനിക്കെതിരായ വീഡിയോ ദൃശ്യങ്ങള്‍ കൃത്രിമമാണെന്നിരിക്കെ സിനിമയുടെ പ്രമേയം തന്നെ അവഹേളിക്കുന്നതിന് തുല്യമാണെന്നും നിത്യാനന്ദയുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സത്യാനന്ദയുടെ ചിത്രീകരണം തുടങ്ങിയപ്പോള്‍ത്തന്നെ നിത്യാനന്ദ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അത് തടയാന്‍ കോടതി തയ്യാറായില്ല. ചിത്രം പ്രദര്‍ശനത്തിന് എത്തുമ്പോള്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണം എന്നാണ് കോടതി ഉത്തരവിട്ടത്.

അതേസമയം നിത്യാനന്ദയുടെ അനുയായികള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് സംവിധായകന്‍ മദന്‍ പട്ടേല്‍ കോടതിയെ അറിയിച്ചു. ആരെയും അപകീര്‍ത്തിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സിനിമയില്‍ ഇല്ലെന്നും സമൂഹത്തിലെ ചില ദുഷിച്ച ആചാരങ്ങള്‍ക്കെതിരെ പ്രതികരിക്കുകയാണ് ചെയ്യുന്നതും മദന്‍ പറഞ്ഞു.

English summary
The Bengaluru City Civil Court on Tuesday evening clamped ban order on the release of Kannada film 'Satyananda' a film by actor, producer and director Madan Patel that is all set to go to censor for clearance,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X