ജോലിക്കാരിയെ പീഡിപ്പിച്ച അധ്യാപകനെ ഭാര്യ കുടുക്കി

തന്റെ കുട്ടിയെ നോക്കാനായി വന്ന 16കാരിയായ പെണ്‍കുട്ടിയെയാണ് രാജീവ് പീഡിപ്പിച്ചത്. ഇയാളുടെ ഭാര്യ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വീട്ടില്‍ നിന്ന് മാറി നിന്നപ്പോഴായിരുന്നു രാജീവ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. കഴിഞ്ഞ അഞ്ചുമാസമായി ഇയാള്‍ പലതവണ തന്നെ പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.
ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ രാജീവ് തന്നെ അപായപ്പെടുത്തുമെന്ന് ഭയന്ന് പെണ്‍കുട്ടി ഇക്കാര്യം മറച്ചു വയ്ക്കുകയായിരുന്നു. പിന്നീട് രാജീവിന്റെ ഭാര്യയോട് ഇക്കാര്യം പറയാന്‍ പെണ്‍കുട്ടി തീരുമാനിയ്ക്കുകയായിരുന്നു. സംഭവം ഭാര്യയെ അറിയിച്ച ഉടന്‍ ഇവര്‍ പെണ്‍കുട്ടിയേയും കൂട്ടി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഏഴു ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിട്ടുണ്ട്.












Click it and Unblock the Notifications