കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്‍ബുക്ക് ആത്മഹത്യ; കാമുകനെതിരെ കേസ്

  • By Ajith Babu
Google Oneindia Malayalam News

Malini Murmu suicide case: Lover booked for abetting suicide
ബാംഗ്ലൂര്‍: കാമുകന്റെ ഫേസ്ബുക്ക് സന്ദേശം കണ്ട് ജീവനൊടുക്കിയ ഐഐഎം വിദ്യാര്‍ഥിനി മാലിനി മര്‍മുവിന്റെ പിതാവ് പൊലീസില്‍ പരാത നില്‍കി. മകളെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് കാമുകനായ അഭിഷേക് ധന്‍ ആണെന്നാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിലെ ജീവനക്കാരനായ ബിശ്വനാഥ് മര്‍മുവിന്റെ ആരോപണം. കടുത്ത വാക്കുകളിലൂടെ മകളെ മരണത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും ബിശ്വനാഥ് ആരോപിയ്ക്കുന്നു.

തിങ്കളാഴ്ചയാണ് ബാംഗ്ലൂര്‍ ഐഎംഎമ്മിനെ നടുക്കത്തിലാഴ്ത്തി മാലിനി മര്‍മുവെന്ന വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്. റൂര്‍ക്കി ഐഐടിയില്‍നിന്നുള്ള ബിരുദധാരിയായ മാലിനിയുടെ കാമുകന്‍ അഭിഷേക് ധാന്‍ ഞായറാഴ്ച രാവിലെ ഫേസ്ബുക്കില്‍ കുറിച്ചിട്ടൊരു വെറുമൊരു സന്ദേശമാണു മാലിനിയുടെ ജീവന്‍ കവര്‍ന്നത്.

"സുഖമായിരിക്കട്ടെ, എന്റെ പഴയ ഗേള്‍ഫ്രണ്ടിന് വിട, ഹാപ്പി ഇന്‍ഡിപെന്‍ഡന്‍സ് ഡേ"-അഭിഷേകിന്റെ ഫേസ്ബുക്ക് സന്ദേശം കണ്ടാണ് നിരാശയായ മാലിനി മുര്‍മു മരണത്തിന്റെ വഴി തിരഞ്ഞെടുത്തത്.

ഫേസ്ബുക്കില്‍ അമിത താത്പര്യം കാണിച്ചിരുന്ന ഐഐഎം (ഇന്ത്യന്‍ ഇസ്റ്റിസ്റ്റ്യൂറ്റ് ഓഫ് മാനേജ്‌മെന്റ്) മാലിനി കാമുകനോടുള്ള പ്രതികാരം വീട്ടാനാണ് ജീവനൊടുക്കിയത്. അതിനിടയാക്കിയതാവട്ടെ ഫേസ്ബുക്ക് കുറിപ്പും. "അവന്‍ എന്നെ കൈവെടിഞ്ഞിരിയ്ക്കുന്നു ഇത് തന്നെയാണ് എനിയ്ക്ക ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച പ്രതികാരം". മരിയ്ക്കുന്നതിന് തൊട്ടുമുമ്പ് മാലിനി ഹോസ്റ്റല്‍ റൂമിലെ ചുവരിലെഴുതിയ കുറിപ്പ് ഇതായിരുന്നു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ അമിത താത്പര്യം കാണിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണു മാലിനിയുടെ ജീവനൊടുക്കല്‍ എന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു. ഫേസ്ബുക്ക് ജീവനായി കരുതിയിരുന്ന മാലിനിയുടെ ഓണ്‍ലൈന്‍ സൗഹൃദക്കൂട്ടായ്മയില്‍ 727 കൂട്ടുകാര്‍ ഉണ്ടായിരുന്നിട്ടും ആര്‍ക്കും അവളെ മരണത്തില്‍നിന്നു രക്ഷിക്കാന്‍ കഴിഞ്ഞില്ല.

തലേദിവസത്തെ സൗന്ദര്യപ്പിണക്കത്തിന്റെ ബാക്കിയായി ഞാന്‍ നിന്നെ ഉപേക്ഷിക്കുന്നു എന്ന സന്ദേശമാണു കാമുകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് കണ്ട് നിരാശയായ മാലിനി ക്ലാസിലെത്തിയിരുന്നില്ല. തുടര്‍ന്ന് സഹപാഠികള്‍ ഹോസ്റ്റല്‍ മുറി പരിശോധിയ്ക്കാനെത്തിയപ്പോഴാണ് മാലിനി മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാംഗളൂര്‍ പോലീസ് അന്വേഷണം തുടങ്ങിയതായി ഐഐഎം വൃത്തങ്ങള്‍ അറിയിച്ചു.

English summary
With 727 friends on Facebook, Malini Murmu was like any other college student who logThe father of a girl student at Indian Institute of Management who committed suicide on Monday, has lodged a police complaint against her boyfriend.ged on often to the social network.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X