വിവാഹമണ്ഡപം തകര്‍ന്ന് 4 പേര്‍ക്ക് പരിക്ക്
ബാംഗ്ലൂര്‍: വിവാഹ ഓഡിറ്റോറിയം തകര്‍ന്ന് നാലു പേര്‍ക്ക് പരിക്കേറ്റു. ഓഡിറ്റോറിയത്തിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് നിഗമനം.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ പേര്‍ക്ക് അപകടം പറ്റിയിട്ടുണ്ടെന്നാണ് സൂചന. രണ്ടു പേര്‍ കൂടി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് നിഗമനം. ഏതാണ്ട് നൂറോളം ഫയര്‍ഫോഴ്‌സ് അംഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications