ഭുവനേശ്വര്‍: പെണ്‍കുട്ടിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച കുറ്റത്തിന് അറസ്റ്റിലായ ആളോട് ഭക്തരുടെ ഷൂ പോളിഷ് ചെയ്യാന്‍ കോടതിയുടെ ഉത്തരവ്. ഒറീസ ഹൈക്കോടതിയാണ് സുമന്‍ പത്രയോട് കട്ടക്ക് ചാന്ദ്‌നി മന്ദിറിലെത്തുവരുടെ ഷൂ പോളിഷ് ചെയ്യാന്‍ ഉത്തരവിട്ടത്.
ജഡ്ജി സി ആര്‍ ദാസാണ് ആഴ്ചയില്‍ രണ്ടുമണിക്കൂര്‍ വീതം മൂന്നുമാസത്തേയ്ക്ക് ഭക്തരുടെ ഷൂ പോളിഷ് ചെയ്യാന്‍ ഉത്തരവിട്ടത്. 20,000 രൂപയ്ക്കും ആള്‍ ജാമ്യത്തിനും പുറമേയാണ് ക്ഷേത്രത്തില്‍ 'കര്‍സേവ' ചെയ്യാന്‍ കോടതി ആവശ്യപ്പെട്ടത്.
ഷൂ പോളിഷ് ചെയ്യാന്‍ പോകുമ്പോള്‍ പോലീസ് സുമനെ അനുഗമിയ്ക്കും. രണ്ടു മണിക്കൂര്‍ പോലീസ് കാവലിലാണ് സുമന്‍ പോളിഷ് ചെയ്യേണ്ടത്. കൂടാതെ എല്ലാ ഞായറാഴ്ചയും 4 മണിയാകുമ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം.
The Orissa high court on Tuesday ordered a youth, arrested for allegedly molesting a girl, to clean devotees' shoes at Chandi mandir in Cuttack. Justice C R Dash granted bail to Suman Patra (19) on the condition that he would perform 'kar seva' at the temple for about two hours a week for three months and on two sureties of Rs 20,000 each.