കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹന്‍ അമേരിക്കയിലേക്ക്

  • By Ajith Babu
Google Oneindia Malayalam News

Manmohan Singh
ദില്ലി: ലോകം സാമ്പത്തിക, സാമൂഹിക പ്രതിസന്ധി നേരിടുന്ന സമയത്തുള്ള യുഎന്‍ സമ്മേളനം ഏറെ പ്രാധാന്യമേറിയതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി വെല്ലുവിളികള്‍ നേരിടണം.

അതേസമയം പക്ഷപാതമില്ലാതെയും വിശ്വാസ്യതയോടെയും പെരുമാറുമെന്ന് യുഎന്‍ ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. യുഎന്‍ പൊതു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്കു പുറപ്പെടും മുന്‍പു നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം നിലപാടറിയിച്ചത്.

പശ്ചിമേഷ്യ, ആഫ്രിക്ക, ഗള്‍ഫ് മേഖലകളിലെ പ്രക്ഷോഭങ്ങള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ മേഖലയില്‍ എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. തീവ്രവാദം, രഹസ്യരേഖകളുടെ ചോര്‍ച്ച എന്നിവ നേരിടാന്‍ എല്ലാ രാജ്യങ്ങളും ഒന്നിച്ചു നില്‍ക്കണം. ആഗോള തലത്തില്‍ കൂട്ടായ പ്രവര്‍ത്തനത്തിനായി ഇന്ത്യ നിലകൊള്ളും. സുരക്ഷാ സമിതി വികസനത്തിനായി വാദിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ശനിയാഴ്ചയാണു യുഎന്‍ പൊതു സമ്മേളനം ആരംഭിക്കുക. രണ്ടു വര്‍ഷത്തിനു ശേഷമാണു മന്‍മോഹന്‍ യുഎന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

English summary
Prime Minister Manmohan Singh would leave for New York on Wednesday for a six-day visit to attend the United Nations General Assembly (UNGA) Summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X