കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിനംപ്രതി 32രൂപ ചെലവഴിക്കുന്നവര്‍ ദരിദ്രരല്ല

  • By Lakshmi
Google Oneindia Malayalam News

Poor India
ദില്ലി: ദിവസം മുപ്പത്തിരണ്ടുരൂപ ചെലവാക്കാന്‍ കഴിവുള്ളവരെ ദരിദ്രരുടെ പട്ടികയില്‍ ചേര്‍ക്കാന്‍ കഴിയില്ലെന്ന് പ്ലാനിങ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. നഗരങ്ങളില്‍ പ്രതിദിനം 32 രൂപയും ഗ്രാമങ്ങളില്‍ 26രൂപയും ചെലവാക്കുന്നവരെ ദരിദ്രരുടെ കൂട്ടത്തില്‍ക്കൂട്ടാന്‍ കഴിയില്ലെന്നാണ് പള്ാനിങ് കമ്മീഷന്റെ നിലപാട്.

ഇത്തരക്കാര്‍ കേന്ദ്രസര്‍ക്കാറും സംസ്ഥാനസര്‍ക്കാറുകളും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്കായി നടപ്പിലാക്കുന്ന ക്ഷേമപരിപാടികളുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. നഗരങ്ങളില്‍ മാസം 965 രൂപയും ഗ്രാമങ്ങളില്‍ 781 രൂപയും ചെലവാക്കുന്നവരെ ദാരിദ്ര്യരേഖയ്ക്ക് താഴെ കൊണ്ടുവരാന്‍ കഴിയില്ലെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.

മുംബൈ, ദില്ലി, ബാംഗ്ലൂര്‍, ചെന്നൈ എന്നീ വന്‍ നഗരങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ പ്രതിമാസം 3860രൂപയില്‍ കൂടുതല്‍ ചെലവാക്കുന്നുണ്ടെങ്കില്‍ അവരെ ദരിദ്രരായി കണക്കാക്കില്ല.

കമ്മീഷന്‍ പറയുന്നത് പ്രകാരം 5.5രൂപയ്ക്കുള്ള ധാന്യം പ്രതിദിനം ഒരാളുടെ ആരോഗ്യത്തിന് മതിയായതാണ്. അതായത് 1.02 രൂപയ്ക്കുള്ള ധാന്യം, 2.33 രൂപയുടെ പാല്, 1.55 രൂപയുടെ പാചകയെണ്ണ, 1.95 രൂപയുടെ എന്നിവയുണ്ടെങ്കില്‍ ഒരു ദിവസം ഒരാള്‍ക്ക് മതിയായ ഭക്ഷണമായി, ഇത് അയാളെ അരോഗ്യത്തോടെ നിലനിര്‍ത്തും.

പഴവര്‍ഗ്ഗങ്ങള്‍ക്കായി 44 പൈസ, പഞ്ചസാരയ്ക്ക് 70 പൈസ, ഉപ്പിനായി 78പൈസ മറ്റാവശ്യങ്ങള്‍ക്കായി 1.51 എന്ന കണക്കിന് താഴെമാത്രം ചെലവാക്കുന്നവരെയാണ് പ്ലാനിങ് ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം ദാരിദ്ര്യ രേഖയ്ക്ക് താഴെയായി കണക്കാക്കേണ്ടത്. ഇവര്‍ക്കാണ് സര്‍ക്കാറിന്റെ ക്ഷേമപരിപാടികളുടെ ആനുകൂല്യം കിട്ടേണ്ടത്.

എന്തായാലും ഇപ്പോള്‍ത്തന്നെ ബിപിഎല്‍, എപിഎല്‍ നിര്‍ണയം ഒട്ടേറെ ആക്ഷേപങ്ങള്‍ക്ക് വഴിവച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്ലാനിങ് കമ്മീഷന്‍ നല്‍കിയിരിക്കുന്ന പുതിയ കണക്കുകള്‍ക്കെതിരെ വന്‍വിമര്‍ശനമുയരുമെന്നകാര്യത്തില്‍ സംശയമില്ല.

English summary
The Planning Commission told the Supreme Court on Tuesday that anyone spending more than Rs 965 per month in urban India and Rs 781 in rural India will be deemed not to be poor,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X