Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിങ്കൊടി കാണിക്കല്‍: കേസുവേണ്ടെന്ന് ചാണ്ടി

Oommen Chandy
തിരുവനന്തപുരം: ജനാധിപത്യത്തില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ടെന്ന് ഉമ്മന്‍ചാണ്ടി. തന്നെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ വയനാട്ടില്‍ അറസ്റ്റുചെയ്തവര്‍ക്കെതിരെ നടപടി പാടില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ നാട്ടില്‍ സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. വയനാട്ടില്‍ തനിക്കെതിരെ കരിങ്കൊടി കാണിച്ച ആര്‍ക്കുമെതിരെ നടപടിയെടുക്കരുതെന്നു പൊലീസിനോടു പറഞ്ഞതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ചിലരെ അറസ്റ്റ് ചെയ്തതായി പത്രവാര്‍ത്ത കണ്ടു. ഉടന്‍ പൊലീസിനെ വിളിച്ചു നടപടി പാടില്ലെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്- അദ്ദേഹം വ്യക്തമാക്കി.

സമരത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, ഇക്കാര്യത്തില്‍ നിയമം കര്‍ശനമായി നടപ്പാക്കുമെന്നായിരുന്നു മറുപടി. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ച ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+