കോഴിക്കോട്ട് മുസ്ലീം ലീഗ് ഓഫീസ് തീയിട്ടു
കോഴിക്കോട്: മേപ്പയൂരില്‍ മുസ്ലീം ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റി ഓഫ് അജ്ഞാതര്‍ തീവച്ചു നശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഓഫീസിന് തീപിടിച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ലീഗ് മേപ്പയൂരില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍.
ചൊവ്വാഴ്ച രാത്രി 9.30 ഓടെ കീഴ്പ്പയൂരില്‍ ലീഗിന്റെ സി.എച്ച് സൗധത്തിനു നേരെ ബോംബേറുണ്ടായിരുന്നു. എസ്ഡിപിഐയാണ് ആക്രമണത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ അറസ്റ്റു ചെയ്തിട്ടില്ല.












Click it and Unblock the Notifications