നടന്‍ ബാബുരാജിനെതിരെ ഭൂമികയ്യേറ്റത്തിന് കേസ്

ബാബുരാജ് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്, ക്രൈംബ്രാഞ്ചാണ് കേസ് ഫയല്‍ ചെയ്തത്. ബാബുരാജ് മൂന്നേക്കറോളം സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാണ് കേസ്.
മൂന്നാര്‍ ആനവിരട്ടി വില്ലേജിലാണ് ബാബുരാജ് ഭൂമി കൈയ്യേറിനിര്‍മ്മാണം നടത്തുന്നതെന്നാണ് ആരോപണം. ഭൂസംരക്ഷണ നിയമം ലംഘിച്ചെന്നാണ് കേസ്.
2008ല്‍ ആനവിരട്ടി വില്ലേജിലെ കമ്പിലൈന്‍ ഭാഗത്ത് ഭൂമി കൈയേറിയെന്ന് കാണിച്ച് 2011 ജൂണിലാണ് റവന്യൂ അധികൃതരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തത്. നോട്ടീസ് നല്‍കിയിട്ടും നിര്‍മാണം തുടര്‍ന്നെന്നും സര്‍ക്കാര്‍ പുറമ്പോക്കിലടക്കമാണ് ഭൂമിയെന്നുമായിരുന്നു പരാതി.












Click it and Unblock the Notifications