തീവണ്ടികയറാന്‍ പോയ അധ്യാപികയെ യുവാവ്കടന്നുപിടിച്ചു

ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണു സംഭവം നടന്നത്. സ്‌കൂള്‍ വിട്ടശേഷം തീവണ്ടിയില്‍ കയറാനായി പതിവായി പോകാറുള്ള വഴിയിലൂടെ നടക്കുന്നതിനിടെയായിരുന്നു അധ്യാപിക ആക്രമിക്കപ്പെട്ടത്. എതിര്‍വശത്തുനിന്നും വന്നയാള്‍ ഇവരെ കയറിപ്പിടിക്കുകയായിരുന്നു.
കുതറി മാറാന്‍ ശ്രമിച്ച അധ്യാപികയെ യുവാവ് തള്ളിയിട്ട് അടുത്തുള്ള കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചു. ബഹളം വച്ചപ്പോള്‍ വായ പൊത്തിപ്പിടിച്ച് യുവാവ് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവത്രേ. കുതറിമാറിയ അധ്യാപിക ഒച്ചവെച്ച് പാളത്തിലൂടെ ഓടി.
സമീപത്തെ പള്ളിയിലുണ്ടായിരുന്ന ചിലരും റോഡിലുണ്ടായിരുന്ന ഒരു ഓട്ടോഡ്രൈവറും യുവതിയോട് ധൈര്യമായിരിക്കാന്‍ വിളിച്ച് പറഞ്ഞ് പാളത്തിനരികിലേയ്ക്ക ഓടിയെത്തുകയായിരുന്നു. ആളുകളെ കണ്ട ഉടനെ യുവാവ് കുയ്യാലി പുഴയിലേക്ക് ചാടി.
ഉടനെ ഓട്ടോഡ്രൈവര്‍ പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. പൊലീസും അഗ്‌നിശമന സേനയും ഉടനെ എത്തി. പുഴ നീന്തിക്കടന്ന യുവാവ് സമീപത്തെ ശ്മശാനത്തിലേക്കു കയറിയതായി നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് ആഭാഗത്തേയ്ക്ക് നീങ്ങി, നീന്തിക്കയറി വരുന്ന യുവാവിനെ കയ്യോടെ പിടികൂടുകയും ചെയ്തു.
അധ്യാപികയെ നാട്ടുകാര്‍ സ്‌റ്റേഷനില്‍ എത്തിച്ചു വണ്ടിയില്‍ കയറ്റിവിടുകയായിരുന്നു. സ്‌റ്റേഷന്‍ പരിസരവും മറ്റും വൃത്തിയാക്കുന്നയാളാണ് ശെല്‍വരാജ്, താന്‍ റയില്‍വേ സ്‌റ്റേഷന്‍ പ്‌ളാറ്റ് ഫോമിലാണ് താമസമെന്നു ഇയാള്‍ പൊലീസിനോടു പറഞ്ഞു.


Click it and Unblock the Notifications