കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടികയറാന്‍ പോയ അധ്യാപികയെ യുവാവ്കടന്നുപിടിച്ചു

  • By Lakshmi
Google Oneindia Malayalam News

Sexual Harassment
തലശേരി: തീവണ്ടി കയറാനായിപോവുകയായിരുന്ന അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമം. തലശേരിയിലെ കുയ്യാലി റെയില്‍വേ ഗേറ്റില്‍ നിന്നും പാളത്തിനരികിലൂടെ തീവണ്ടി കയറാന്‍ നടന്നു പോവുമ്പോഴാണ് കണ്ണൂര്‍ സ്വദേശിനിയായ അധ്യാപികയ്ക്കുനേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശിയായ ശെല്‍വരാജ് എന്ന 28കാരനെ പൊലീസ് അറസ്റ്റുചെയ്തു.

ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണു സംഭവം നടന്നത്. സ്‌കൂള്‍ വിട്ടശേഷം തീവണ്ടിയില്‍ കയറാനായി പതിവായി പോകാറുള്ള വഴിയിലൂടെ നടക്കുന്നതിനിടെയായിരുന്നു അധ്യാപിക ആക്രമിക്കപ്പെട്ടത്. എതിര്‍വശത്തുനിന്നും വന്നയാള്‍ ഇവരെ കയറിപ്പിടിക്കുകയായിരുന്നു.

കുതറി മാറാന്‍ ശ്രമിച്ച അധ്യാപികയെ യുവാവ് തള്ളിയിട്ട് അടുത്തുള്ള കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചു. ബഹളം വച്ചപ്പോള്‍ വായ പൊത്തിപ്പിടിച്ച് യുവാവ് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവത്രേ. കുതറിമാറിയ അധ്യാപിക ഒച്ചവെച്ച് പാളത്തിലൂടെ ഓടി.

സമീപത്തെ പള്ളിയിലുണ്ടായിരുന്ന ചിലരും റോഡിലുണ്ടായിരുന്ന ഒരു ഓട്ടോഡ്രൈവറും യുവതിയോട് ധൈര്യമായിരിക്കാന്‍ വിളിച്ച് പറഞ്ഞ് പാളത്തിനരികിലേയ്ക്ക ഓടിയെത്തുകയായിരുന്നു. ആളുകളെ കണ്ട ഉടനെ യുവാവ് കുയ്യാലി പുഴയിലേക്ക് ചാടി.

ഉടനെ ഓട്ടോഡ്രൈവര്‍ പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. പൊലീസും അഗ്‌നിശമന സേനയും ഉടനെ എത്തി. പുഴ നീന്തിക്കടന്ന യുവാവ് സമീപത്തെ ശ്മശാനത്തിലേക്കു കയറിയതായി നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് ആഭാഗത്തേയ്ക്ക് നീങ്ങി, നീന്തിക്കയറി വരുന്ന യുവാവിനെ കയ്യോടെ പിടികൂടുകയും ചെയ്തു.

അധ്യാപികയെ നാട്ടുകാര്‍ സ്‌റ്റേഷനില്‍ എത്തിച്ചു വണ്ടിയില്‍ കയറ്റിവിടുകയായിരുന്നു. സ്‌റ്റേഷന്‍ പരിസരവും മറ്റും വൃത്തിയാക്കുന്നയാളാണ് ശെല്‍വരാജ്, താന്‍ റയില്‍വേ സ്‌റ്റേഷന്‍ പ്‌ളാറ്റ് ഫോമിലാണ് താമസമെന്നു ഇയാള്‍ പൊലീസിനോടു പറഞ്ഞു.

English summary
Police held a youth from Tamil Nadu after he tried to molest a teacher who was on the way to Railway Station at Thalassery,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X