കാന്‍ബെറ: ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡിനെയും ദേശീയ പതാകയേയും അപമാനിയ്ക്കുന്ന തരത്തിലുള്ള പരിപാടി സംപ്രേക്ഷണം ചെയ്ത ആസ്‌ത്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ നടപടി വിവാദമാകുന്നു. അറ്റ് ഹോം വിത്ത് ജൂലിയ എന്ന പരിപാടിയിലാണ് ഗില്ലാര്‍ഡിന്റേയും പങ്കാളി ടിം മാത്തിസണിന്റെയും വേഷത്തിലെത്തിയവര്‍ നഗ്നരായി ആസ്‌ത്രേലിയന്‍ ദേശീയ പതാക പുതച്ചു കിടക്കുന്ന രംഗം പ്രദര്‍ശിപ്പിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ ദേശീയ പതാകയുടെ കീഴില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന രംഗം ഒരു തരത്തിലും നീതീകരിക്കാനാകില്ലെന്ന് ഓസ്‌ട്രേലിയയിലെ നിയമവിദഗ്ധര്‍ പറയുന്നു. പരിപാടി സംപ്രേക്ഷണം ചെയ്തതിലൂടെ ചാനല്‍ ജൂലിയയെ അപമാനിച്ചിരിക്കുകയാണെന്ന് ജനങ്ങളില്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നു. എന്നാല്‍ ജൂലിയ ഇതിനെതിരെ നിയമനടപടി സ്വീകരിയ്ക്കാന്‍ തയ്യാറായിട്ടില്ല.
തങ്ങള്‍ പ്രധാനമന്ത്രിയെ അപമാനിയ്ക്കുന്ന തരത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ചാനല്‍ അധികൃതര്‍ വ്യക്തമാക്കി. ജൂലിയ ദേശീയ പതാകയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നു എന്ന സന്ദേശമാണ് തങ്ങള്‍ കൈമാറാന്‍ ഉദ്ദേശിച്ചതെന്നും ചാനല്‍ അധികൃതര്‍ പറയുന്നു.
Australia's national broadcaster faced calls for a review of funding on Tuesday over a television comedy scene with a fictional Prime Minister Julia Gillard draped in a national flag after having sex on her office floor.