ബസിന്റെ വലിപ്പമുള്ള ഉപഗ്രഹം ഭൂമിയിലേക്ക്

അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച്ച് ഉപഗ്രഹത്തിന്റെ (യുഎആര്‍എസ്) അവശിഷ്ടങ്ങള്‍ 23ന് ഭൂമിയില്‍ പതിക്കുമെന്ന് നാസ ശാസ്ത്രജ്ഞന്‍മാരാണ് മുന്നറിയിപ്പ് നല്‍കുന്നത്. ഇത് ഒരു ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറാനും സാധ്യതയുണ്ട്.
1991ല്‍ ഭ്രമണപഥത്തിലെത്തിയ ഉപഗ്രഹത്തിന്റെ കാലാവധി 2005 വരെയായിരുന്നു. ഭൗമോപരിതലത്തില്‍ എത്തിയാലുടന്‍ ഈ അവശിഷ്ടങ്ങള്‍ കത്തും. പിന്നീട് ബസിന്റെ വലുപ്പമുള്ള 26 കഷ്ണങ്ങളായിട്ടാവും ഈ പാഴ് ഉപഗ്രഹം ഭൂമിയിലേക്കു പതിക്കുക.
അന്തരീഷത്തിലേക്ക് കടക്കുമ്പോഴുണ്ടാകുന്ന ഉന്നത് ഊഷ്മാവില്‍ കുറെയൊക്കെ കത്തിപ്പോകുമെങ്കിലും ശേഷിയ്ക്കുന്ന ഭാഗങ്ങള്‍ പതിയ്ക്കുന്നത് ചിലപ്പോള്‍ മാരകമായ അപകടം തന്നെ വരുത്തിവെച്ചേക്കുമെന്നും നാസ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഉപഗ്രഹാവശിഷ്ടങ്ങള്‍ എവിടെ പതിയ്ക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും ഇത് കാനഡയിലോ ദക്ഷിണ അമേരിക്കയിലോ പതിയ്ക്കുമെന്നാണ് ഗവേഷകരുടെ കണക്കുക്കൂട്ടല്‍.












Click it and Unblock the Notifications