11കാരിയെ മാനഭംഗപ്പെടുത്തിയശേഷം കൊന്നുതള്ളി

സംഭവത്തെത്തുടര്‍ന്ന് ഗ്രാമവാസികള്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി. ഇതിന് പിന്നാലെ ഇവിടത്തെ കടകമ്പോളങ്ങളെല്ലാം അടച്ചിട്ടു. തങ്ങളുടെ കുട്ടികള്‍ സുരക്ഷിതരല്ലെന്നും നീതിയും നിയമവും പാലിക്കപ്പെടുന്നില്ലെന്നുമാണ് ഗ്രാമീണര്‍ പറയുന്നത്.
ചൊവ്വാഴ്ച സ്‌കൂളിലേയ്ക്ക് പോയ കുട്ടി വൈകുന്നേരം പതിവുസമയം കഴിഞ്ഞിട്ടും തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തില്‍ വയലില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കണമെങ്കില്‍ പോസ്റ്റ്‌മോര്‍്ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്ന നിലപാടിലാണ് പൊലീസ്.
സംഭവത്തില്‍ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്, ഇതിന്റെ അടിസ്ഥാനത്തില്‍ മാനഭംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ കാണിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications