2ജി ചിദംബരത്തിന് പങ്കില്ലെന്ന വാദവുമായി സിബിഐ

സ്‌പെക്ട്രം ഇടപാടിലെ അന്തിമതീരുമാനങ്ങള്‍ എടുത്തത് ചിദംബരമല്ലെന്നും സി.എ.ജി ധനമന്ത്രാലയത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും സി.ബി.ഐ സുപ്രീം കോടതിയെ അറിയിച്ചു. 2ജി കേസില്‍ സുപ്രീംകോടതി മേല്‍നോട്ടം തുടരണമെന്നും സി.ബി.ഐ കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
അതേസമയം 2ജി കുരുക്കില്‍ ചിദംബരത്തിനെതിരായ റിപ്പോര്‍ട്ട് കേന്ദ്ര ധനമന്ത്രാലയം പ്രധാനമന്ത്രിക്കയച്ച പശ്ചത്തലത്തില്‍ പ്രധാനമന്ത്രിയും ചിദംബരവും ഫോണില്‍ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭാഷണത്തില്‍ ചിദംബരത്തിന് പ്രധാനമന്ത്രി പിന്തുണ പ്രഖ്യാപിച്ചതായി അറിയുന്നു.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുനനതിനായി പ്രധാനമന്ത്രി യുഎസിലാണുള്ളത്. ചര്‍ച്ചയുടെ വിശദ വിവരങ്ങള്‍ അറിവായിട്ടില്ല. പ്രണബ് മുഖര്‍ജിയുടെ കത്ത് ഉയര്‍ത്തിയ വിവാദത്തില്‍ ചിദംബരത്തിന് ഉറച്ച പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര നിയമവകുപ്പു മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ചിദംബരത്തിന് 2ജി കേസില്‍ പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ബുധനാഴ്ചയാണ് ചിദംബരത്തിന്റെ അറിവോടെയാണ് 2ജി ഇടപാടുകള്‍ നടന്നതെന്നും അദ്ദേഹം മനസ് വെച്ചിരുന്നെങ്കില്‍ 2ജി അഴിമതി ഒഴിവാക്കാമായിരുന്നെന്നും വിശദമാക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര ധനമന്ത്രാലയം പ്രധാനമന്ത്രിക്കയച്ചത്. അതേസമയം ചിദംബരത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായി രംഗത്തെയിട്ടുണ്ട്.












Click it and Unblock the Notifications