ചെക്കില്‍ ഒപ്പ് മാറിയാല്‍ കേസ്

ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി മജിസ്‌ട്രേട്ട് കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരേ സന്തോഷ് കുമാര്‍ ഗുപ്ത എന്നൊരാള്‍ നല്‍കിയ പരാതിയിലാണ് വിധി.
റെലിഗേയര്‍ സെക്യൂരിറ്റീസ് ലിമിറ്റഡിനു നല്‍കിയ അഞ്ചു ലക്ഷം രൂപയുടെ രണ്ട് ചെക്കുകള്‍ മടങ്ങിയതാണ് കേസിന് ആധാരം. ഒപ്പ് ശരിയല്ലാത്തതു മടങ്ങിയ ചെക്കിനെതിരേ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നത് ചോദ്യം ചെയ്തായിരുന്നു ഹരജി.
തെറ്റായ ഒപ്പിടുന്നത് വഞ്ചനാക്കുറ്റം തന്നെയാണെന്ന നിലപാടാണ് ജസ്റ്റീസ് പ്രദീപ് നന്ദ്രജോഗ് നിരീക്ഷിച്ചത്. എന്നാല്‍ സാഹചര്യം പരിഗണിച്ച് യുക്തമായ തീരുമാനമെടുക്കേണ്ടത് മജിസ്‌ട്രേട്ട് കോടതിയാണ്.












Click it and Unblock the Notifications