ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ നിയമലംഘനം നടത്തിയെന്ന കേസില്‍ നടിയും ഡിഎംകെ നേതാവുമായ കുശ്ബുവിനു ഹൈക്കോടതിയുടെ മധുര ബെഞ്ച് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു.
ഇതേസമയം, സമാനമായ മറ്റൊരു കേസില്‍ കോടതി കുശ്ബുവിനു ജാമ്യം അനുവദിച്ചു. പഴനിചെട്ടിപ്പട്ടി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണു ജാമ്യം.
ആണ്ടിപ്പട്ടിയില്‍ പൊലീസിന്റെ അനുമതിയില്ലാതെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത കേസിലാണ് ജാമ്യം നിഷേധിച്ചത്. കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍, വ്യാജ കേസാണെന്നു കുശ്ബുവിന്റെ വാദത്തില്‍ കഴമ്പില്ലെന്നു കോടതി നിരീക്ഷിച്ചു.
The Madras High Court today dismissed the anticipatory bail application of actress and DMK member Kushboo in a case relating to alleged violations of rules during the April 13 Assembly elections campaigning,