കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദി ചമഞ്ഞ് തട്ടിപ്പ്; ഒരാള്‍ പിടിയില്‍

  • By Nisha Bose
Google Oneindia Malayalam News

Crime
ദില്ലി: തീവ്രവാദി ചമഞ്ഞ് അയല്‍ക്കാരന്റെ കയ്യില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച ആള്‍ കുടുങ്ങി. പര്‍വേശ് കുമാര്‍ ആണ് വ്യാജ സിം കാര്‍ഡ് ഉപയോഗിച്ച് അയല്‍ക്കാരനെ ഭീഷണിപ്പെടുത്തി 2 കോടി രൂപ ആവശ്യപ്പെട്ടത്.

താന്‍ ഐഎസ്‌ഐയുടെ ഏജന്റ് ആണെന്നും 2 കോടി രൂപ നല്‍കിയില്ലെങ്കില്‍ ബോംബ് വച്ച് കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരന്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പര്‍വേശ് കുടുങ്ങുകയായിരുന്നു.

അയല്‍ക്കാരന്റെ വളര്‍ച്ചയില്‍ അസൂയ തോന്നിയതാണ് തന്നെ ഇത്തരമൊരു കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലില്‍ പര്‍വേശ് വ്യക്തമാക്കി. താന്‍ പല സിനിമകളും വീഡിയോകളും കണ്ട ശേഷമാണ് ബോംബ് സ്‌ഫോടന നാടകം ആസൂത്രണം ചെയ്തതെന്നും ഇയാള്‍ പറഞ്ഞു. വേണ്ടത്ര രേഖകളില്ലാതെ പര്‍വേശിന് സിം നല്‍കിയ കടയുടമകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

English summary
In a bizarre bid to murder his neighbour, a man in east Delhi watched 37 movies and online videos on making bombs before planting an explosive device in the man's car. The crude bomb assembled by Parvesh Kumar, a resident of Khichripur, managed to explode but didn't cause much damage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X