ചിദംബരത്തിനെതിരായ കുറിപ്പ്; പ്രണബിന് മൗനം

വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നാണ് പ്രണബ് വ്യക്തമാക്കിയിരിക്കുന്നത്. അഴിമതി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ വിവരാവകാശ നിയമം നടപ്പിലാക്കിയതെന്നും അതിന്റെ ഫലമായിട്ടാണ് കത്ത് പുറത്തുവന്നിട്ടുള്ളതെന്നും പ്രണബ് പറഞ്ഞു.
2 ജി. സ്‌പെക്ട്രം ലേലം ചെയ്യേണ്ടെന്ന് തീരുമാനിച്ചത് അന്ന് ധനമന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ അറിവോടെയാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ബുധനാഴ്ച പുറത്തുവന്നിരുന്നു. 2001ലെ നിരക്കില്‍ത്തന്നെ സ്‌പെക്ട്രം നല്‍കണമെന്ന ടെലികോം മന്ത്രി എ. രാജയുടെ ആവശ്യത്തെ അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം അംഗീകരിച്ചിരുന്നെവെന്നാണ് കുറിപ്പില്‍ നിന്നും വ്യക്തമാകുന്നത്.
ലേലം ഒഴിവാക്കുന്നതില്‍ ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന കേസ് പരിഗണിക്കവെ ഹര്‍ജിക്കാരനായ ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമിയാണ് മറ്റ് രേഖകള്‍ക്കൊപ്പം നിര്‍ണായകമായ കുറിപ്പും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.












Click it and Unblock the Notifications