അപകടം: കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടു
അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലുണ്ടായ റോഡപകടത്തില്‍ ഒരു കുടുംബത്തിലെ പതിനാലുപേര്‍ കൊല്ലപ്പെട്ടു. എന്‍ എച്ച് ആറില്‍ മൊസൂറിക്കടുത്തുവച്ചാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ജീപ്പിലുണ്ടായിരുന്ന 16 പേരില്‍ 13 പേരും തല്‍ക്ഷണം മരിച്ചു. ഒരാള്‍ ആശുപത്രിയിലെത്തിയതിനുശേഷമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ചികില്‍സയിലാണ്. കുടുംബം നാഗ്പൂരില്‍ നിന്ന് വാഷിമിലേക്കുള്ള യാത്രയിലായിരുന്നു.
ട്രക്ക് അപകടങ്ങള്‍ ഈ മേഖലയില്‍ വര്‍ധിച്ചുവരികയാണ്. രണ്ടു മാസം മുമ്പുണ്ടായ മറ്റൊരപകടത്തില്‍ ബൈക്ക് യാത്രക്കാരായ അച്ഛനും മകനും കൊല്ലപ്പെട്ടിരുന്നു. അമിത വേഗത തന്നെയാണ് പലപ്പോഴും അപകടത്തിലേക്ക് നയിക്കുന്നത്.












Click it and Unblock the Notifications