ജിജി തോംസന്റെ അപ്പീലിന് സര്‍ക്കാര്‍ പിന്തുണയില്ല

അന്വേഷണം നടക്കണമെന്നു തന്നെയാണ് തന്റെ അഭിപ്രായമെന്നും ഇക്കാര്യം മുന്‍പ് വ്യക്തമാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ പോകാന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
കേസില്‍ അഞ്ചാം പ്രതിയാണ് തോംസണ്‍. വിജിലന്‍സ് ജഡ്ജിയുടെ നടപടി നിയമവിരുദ്ധമാണെന്നും കേസ് നീണ്ടുപോകുന്നത് ഒഴിവാക്കണമെന്നും തോംസണ്‍ ഹര്‍ജിയില്‍ പറയുന്നു. കേസ് നീണ്ടുപോകുന്നത് കാരണം അര്‍ഹമായ ഔദ്യോഗിക ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നുവെന്നും സ്ഥാനക്കയറ്റങ്ങള്‍ ലഭിക്കുന്നില്ലെന്നും തോംസണ്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications