നൂറ്റാണ്ടുകള്‍ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി

കോട്ടയുടെ പ്രധാന കെട്ടിടത്തിന്റെ വടക്കുഭാഗത്തെ ഭിത്തിയോട് ചേര്‍ന്ന് 190 സെന്റിമീറ്റര്‍ താഴ്ചയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. 500 വര്‍ഷം പഴക്കം സംശയിക്കുന്ന അസ്ഥികൂടത്തിന് 153 സെന്റിമീറ്റര്‍ നീളമുണ്ട്. വിദഗ്ധ പഠനനത്തിനായി പുണെയിലെ ഡക്കാണ്‍ കോളേജിലേക്ക് അസ്ഥികൂടം കൊണ്ടുപോകും.
പരിശോധനക്കുശേഷം തിരികെ കൊണ്ടുവരുന്ന അസ്ഥികൂടം മുസിരിസ് പദ്ധതിയുടെ ഭാഗമായി കോട്ടയില്‍ ഒരുക്കുന്ന മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. പര്യവേഷണത്തിനിടെ കഴിഞ്ഞ വര്‍ഷം അസ്ഥികൂടം ലഭിച്ചിരുന്നു.
കോട്ടപ്പുറത്ത് പോര്‍ച്ചുഗീസുകാരും ഡച്ചുകാരും തമ്മില്‍ 16ാം നൂറ്റാണ്ടില്‍ ഉണ്ടായ യുദ്ധത്തില്‍ നൂറുകണക്കിന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഈ യുദ്ധത്തിനിടെ കൊല്ലപ്പെട്ട സൈനികരുടെ അസ്ഥികൂടമാകാം ഇതെന്ന് ഖനനത്തിന് നേതൃത്വം നല്‍കുന്ന മുന്‍ ആര്‍ക്കിയോളജിക്കല്‍ സൂപ്രണ്ട് ഡോ. കെ എസ് ഹേമചന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications