പാമോലിന്‍: അപ്പീല്‍ ഹര്‍ജിയുമായി ജിജി തോംസണ്‍

സപ്ലൈ കോ മുന്‍ എംഡി ജിജി തോംസണ്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസില്‍ അഞ്ചാം പ്രതിയാണ്. വിജിലന്‍സ് ജഡ്ജിയുടെ നടപടി നിയമവുിരുദ്ധമാണെന്നും കേസ് നീണ്ടുപോകുന്നത് ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
കേസ് നീണ്ടുപോകുന്നത് കാരണം അര്‍ഹമായ ഔദ്യോഗിക ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നുവെന്നും സ്ഥാനക്കയറ്റങ്ങള്‍ ലഭിക്കുന്നില്ലെന്നും തോംസണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കോടതിയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ജിജി തോംസണ്‍ പറഞ്ഞു.












Click it and Unblock the Notifications