പാമോലിന്‍ കേസ്: ചാണ്ടി വിശുദ്ധപാപിയെന്ന് വിഎസ്

പുതിയ തസ്തികയില്‍ നിയമിച്ചയാള്‍ പാമോലിന്‍ കേസില്‍ ഇടപെടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും രണ്ടുരീതിയിലാണ്. പാമോലിന്‍ കേസില്‍ സുപ്രീം കോടതി പൊളിച്ചുകളഞ്ഞ നിയമോപദേശം നല്‍കിയ ആളെ ഇപ്പോള്‍ കൂടുതല്‍ ഉയര്‍ന്ന തസ്തിക സൃഷ്ടിച്ച് നിയമിച്ചതിന്റെ ഉദ്ദേശ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നകാര്യം ചാണ്ടി മറക്കരുത്- വിഎസ് ഓര്‍മ്മപ്പെടുത്തി.
തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടശേഷം ഈ കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ ശ്രമിച്ചുവെന്ന ഇതുവരെ പുറത്തുവന്ന രേഖകളിലൂടെ തെളിഞ്ഞിരിക്കുകയാണ്. അന്വേഷണഉദ്യോഗസ്ഥന്‍ തന്നെ താന്‍ തിരിമറി നടത്തിയതായി വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തെഴുതി. ഇങ്ങനെ കടുത്ത കൃത്യവിലോപം കാട്ടിയ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യുന്നതിന് പകരം ഐപിഎസ് നല്‍കുന്നതിന് ശുപാര്‍ശ ചെയ്യുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്- പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കാറ്റാടിയന്ത്രത്തിനെതിരെ യുദ്ധം ചെയ്യാന്‍ പോയ കോമാളിയെയും അനുയായിയെയുമാണ് ഉമ്മന്‍ചാണ്ടിയും പിസി ജോര്‍ജ്ജും ഓര്‍മ്മിപ്പിക്കുന്നതെന്നും വിഎസ് പരിഹസിച്ചു. ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥയെയം പിസി ജോര്‍ജ്ജ് വെല്ലുവിളിച്ചിരിക്കുകയാണ്. ഇക്കാര്യത്തെക്കുറിച്ച ചോദിച്ചപ്പോള്‍ താന്‍ പറഞ്ഞാല്‍ ജോര്‍ജ്ജ് കേള്‍ക്കില്ലെന്ന് മറുപടി നല്‍കുകയാണ് ചാണ്ടി ചെയ്തത്. വിശുദ്ധപാപിയുടെ കൈകഴുകലാണിത്- വിഎസ് പറഞ്ഞു.












Click it and Unblock the Notifications