Get Updates
Get notified of breaking news, exclusive insights, and must-see stories!

പറവൂര്‍ പീഡനം: ചലച്ചിത്രപ്രവര്‍ത്തകന്‍ പിടിയില്‍

കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ ഒരു ചലച്ചിത്രപ്രവര്‍ത്തകനുള്‍പ്പെടെ മൂന്നുപേര്‍കൂടി അറസ്റ്റിലായി. തമിഴ് ചലച്ചിത്രരംഗത്തെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ചെന്നൈ അണ്ണാ നഗര്‍ സ്വദേശി ശിവ(32), വിതരണക്കാരന്‍ പട്ടാമ്പി സ്വദേശി മൊയ്തീന്‍ കുട്ടി(40), എറണാകുളം സ്വദേശി സാബു(3() എന്നിവരാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.

കണ്ണൂരില്‍ വച്ചാണ് ശിവ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. അച്ഛന്‍ സുധീറും ഇടനിലക്കാരന്‍ ജോഷിയുമാണ് പെണ്‍കുട്ടിയെ ഇവിടെ എത്തിച്ചുകൊടുത്തത്. കേസില്‍ സിനിമാ സംവിധായകനടക്കം മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇതിനിടെ പറവൂര്‍ കേസില്‍ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. കേസിലെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. പിടിയിലായ അഞ്ചുപേരുടെ തിരിച്ചറിയല്‍ പരേഡ് ശനിയാഴ്ച മൂവാറ്റുപുഴ ജയിലില്‍ നടക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇതുവരെ 85 പേര്‍ അറസ്‌ററിലായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+