കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജ് ഹാജരാകണമെന്ന് കോടതി

  • By Nisha Bose
Google Oneindia Malayalam News

PC George
തിരുവനന്തപുരം: പിസി ജോര്‍ജ് നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് വിജിലന്‍സ് കോടതി. ഒക്ടോബര്‍ 18ന് ഹാജരാകാനാണ് നിര്‍ദേശം. പാമോലിന്‍ കേസില്‍ വിജിലന്‍സ് കോടതി ജഡ്ജിയെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിലാണ് ജോര്‍ജിനോട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ താന്‍ കോടതിയലക്ഷ്യം നടത്തിയിട്ടില്ലെന്നും നോട്ടീസ് കിട്ടിയാല്‍ ഏതു കോടതിയിലും ഹാജരാകാന്‍ തയ്യാറാണെന്നും പിസി ജോര്‍ജ് അറിയിച്ചു.

പാമോലിന്‍ കേസ് വിചാരണ നടത്തുന്ന വിജിലന്‍സ് ജഡ്ജിക്കെതിരെ ചീഫ് വിപ്പ് പി. സി. ജോര്‍ജ് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കിയിരുന്നു. പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന വിജിലന്‍സ് ജഡ്ജിയുടെ ഉത്തരവ് നടപടിക്രമങ്ങള്‍ തെറ്റിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റീസിനും പരാതിയുടെ പകര്‍പ്പ് ജോര്‍ജ് അയച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ ജഡ്ജി ശ്രമിക്കുകയാണെന്നും വിധികര്‍ത്താവ് തന്നെ അന്വേഷകനാവുകയാണെന്നും പരാതിയില്‍ പറയുന്നു. പദവിയില്‍ തുടരാന്‍ ജഡ്ജിക്ക് അധികാരമില്ലെന്നും ജഡ്ജിക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Thiruvananthapuram vigilance court ordered Chief vip PC George to present on the court on October 18.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X