കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എലിപ്പനി പടരുന്നത് സാധാരണം: ആരോഗ്യമന്ത്രി

  • By Ajith Babu
Google Oneindia Malayalam News

Adoor Prakash
കോഴിക്കോട്: എലിപ്പനി അടക്കമുള്ള പകര്‍പ്പനി സംസ്ഥാനത്ത് പടരുന്നത് സാധാരണമാണെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്. ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് പകര്‍ച്ചപനി ഇത്തവണ കുറവാണ്. ഇതു സംബന്ധിച്ചു കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്ക് കൈവശമുണ്ട്. പകര്‍ച്ചവ്യാധി ബാധിച്ചു കോഴിക്കോട് 14 പേര്‍ മരിച്ച സാഹചര്യത്തിലാണു മന്ത്രിയുടെ പ്രതികരണം

പകര്‍പ്പനി രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു.

എന്‍ആര്‍എച്ച്എം ഫണ്ട് വേണ്ട പോലെ ഉപയോഗിച്ചില്ലെന്ന കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇക്കാര്യം പരിശോധിച്ചിട്ടില്ലെന്നും കണക്കുകള്‍ നോക്കിയ ശേഷം പ്രതികരിക്കാമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

English summary
Directions have been given to take steps to control viral fever in the state, said Health Minister Adoor Prakash. The minister has asked medical officers of all districts to submit a report after assessing the situation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X