• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബര്‍ലുസ്‍കോണി പൂര്‍ണനായ പുരുഷന്‍: പൂര്‍വ്വകാമുകി

  • By Lakshmi

വാഷിങ്ടന്‍: ലൈംഗികവിവാദങ്ങളുടെ നായകനായ ഇറ്റലിയുടെ പ്രസിഡന്റ് സില്‍വിയോ ബര്‍ലുസ്‌കോണിയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പൂര്‍വ്വകാമുകി രംഗത്ത്. നടിയും മോഡലുമായ എവേലിന മാന്‍ ആണ് ബര്‍ലുസ്‌കോണിയുമായി പങ്കിട്ട പ്രണയകാലത്തെക്കുറിച്ച് പ്ലേബോയ് മാഗസിനില്‍ മനസുതുറക്കുന്നത്.

എഴുപത്തിയഞ്ചുകാരനായ ബര്‍ലുസ്‌കോണി പ്രണയത്തിന്റെയും സെക്‌സിന്റെയും കാര്യത്തില്‍ എക്‌സലന്റ് ആണെന്നാണ് എവേലിന പറയുന്നത്. 2005ലാണത്രേ ഇവര്‍ ആദ്യമായി കണ്ടുമുട്ടുന്നത്. സ്വന്തം ചിത്രമായ എലക്‌സാണ്ടറിന്റെ പരസ്യ പരിപാടികള്‍ക്കിടെ തനിക്കേറ്റവും ഇഷ്ടമുള്ള പുരുഷന്മായി എവേലിന ചൂണ്ടിക്കാട്ടിയത് ബര്‍ലുസ്‌കോണിയെയായിരുന്നു.

പ്ലേബോയിലെ ഇന്റര്‍വ്യൂവില്‍ ബര്‍ലുസ്‌കോണിയുമായുള്ള ബന്ധത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും നടി മനസ്സുതുറക്കുന്നുണ്ട്. റോമിലെ അപ്പാര്‍ട്‌മെന്റില്‍ വച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച. പിന്നീട് സാര്‍ഡീനിയയിലെ വസതിയില്‍ വച്ച് തങ്ങള്‍ പ്രണയകേളികളിലേര്‍പ്പെട്ട കാര്യവും ഇവര്‍ പറയുന്നു.

ഞാന്‍ അദ്ദേഹവുമായി പൂര്‍ണമായും പ്രണയത്തിലായിരുന്നു. അദ്ദേഹം ഒരു പൂര്‍ണനായ പുരുഷനാണ്. ഞങ്ങളുടേത് ഒരു സുന്ദരമായ ബന്ധമായിരുന്നു. അത് തീര്‍ത്തും ക്ലീന്‍ ആയിരുന്നു. അദ്ദേഹത്തെ നഷ്ടപ്പെട്ടതില്‍പ്പിന്നെ അതുപോലെ ഒരാളെ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. മറ്റാരുമായും ഉപമിക്കാന്‍ പറ്റാത്ത വ്യക്തിയാണ് അദ്ദേഹം- ഇങ്ങനെ പോകുന്നു എവേലിനയുടെ വാക്കുകള്‍.

പ്ലേബോയിയുടെ ഒക്ടോബര്‍ ലക്കത്തിലാണ് എവേലിനയുടെ ഈ അഭിമുഖം അച്ചടിച്ചുവരുന്നത്.

English summary
Embattled Italian Prime Minister Silvio Berlusconi's former mistress has said that there was nothing fake about her four-year romance with the 75-year-old, revealing she was smitten with him when they first met in 2005,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X