കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്‍‍ബുക്ക് ഗൂഗിള്‍ പ്ലസിനെ അനുകരിയ്ക്കുന്നു?

  • By Nisha Bose
Google Oneindia Malayalam News

Facebook
സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിള്‍ പ്ലസും ട്വിറ്ററും ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ഫേസ്‍‍ബുക്ക് വരുത്തിയ മാറ്റങ്ങള്‍ വിനയാകുന്നു. ഫേസ്‍‍ബുക്ക് വരുത്തിയ മാറ്റങ്ങളില്‍ തങ്ങള്‍ അതൃപ്തരാണെന്ന് ഭൂരിഭാഗം ഉപഭോക്താക്കളും അഭിപ്രായപ്പെട്ടു. മാറ്റങ്ങള്‍ വരുത്തിയതിനെതിരെ ചില ഉപഭോക്താക്കള്‍ പരാതിയും നല്‍കി കഴിഞ്ഞു.

ഗൂഗിള്‍ പ്ലസിന്റേയും ട്വിറ്ററിന്റേയും ഫീച്ചേഴ്‌സിനെ അനുസ്മരിപ്പിക്കുന്ന വിധമുള്ള മാറ്റങ്ങളാണ് ഫേസ്‍‍ബുക്ക് ഇപ്പോള്‍ വരുത്തിയിരിക്കുന്നതെന്നാണ് ഉപയോക്താക്കളുടെ ആക്ഷേപം. അടുത്തിടെ ഫേസ്‍‍ബുക്ക് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പോസ്റ്റ്, അപ്‌ഡേറ്റ്‌സ് തുടങ്ങിയവ ആര്‍ക്കൊക്കെ കാണാമെന്നു തീരുമാനിയ്ക്കാനുള്ള സ്വാതന്ത്യം നല്‍കിയിരുന്നു. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്വകാര്യത കാത്തുസൂക്ഷിയ്ക്കാനുള്ള സ്വാതന്ത്യം നല്‍കുന്ന തരത്തിലുള്ള മാറ്റങ്ങളിലാണ് ഫേസ്‍‍ബുക്ക് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയത്.

എന്നാല്‍ അതേസമയം തന്നെ ഫോണ്‍നമ്പറുകള്‍ ഫേസ്‍‍ബുക്കില്‍ കൂടി ചോരുന്നുവെന്ന വിവാദം ഫേസ്‍‍ബുക്കിനെ തലവേദനയുണ്ടാക്കിയിരുന്നു. ഗൂഗിള്‍ പ്ലസ് ഉപയോക്താക്കള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രഖ്യാപിയ്ക്കാനിരുന്ന ഫേസ്‍‍ബുക്കിന് ഉപയോക്താക്കളുടെ പിന്‍മാറ്റം തിരിച്ചടിയായേക്കും.

English summary
Facebook users took to complaining about changes intended to make it easier to manage the torrents of updates from friends at the world's largest social network. People vented ire in an array of online venues including a "Petition against the new Facebook homepage" at the social network and a Twitter stream tagged "#NewFacebook."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X