മോഹന്‍ലാല്‍ ഇനി നേരിട്ട് ഹാജരാകേണ്ടെന്ന് കോടതി

കോടതിയില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മോഹന്‍ലാല്‍ നേരിട്ട് എത്തേണ്ടതില്ലെന്നും ലാലിന് വേണ്ടി അഭിഭാഷകന്‍ ഹാജരായാല്‍ മതിയെന്നും ഉത്തരവിലുണ്ട്. മോഹന്‍ലാലിന് വേണ്ടി ഹൈക്കോടതി അഭിഭാഷകന്‍ കെആര്‍ രാധാകൃഷ്ണന്‍ നായരാണ് ഹാജരായത്.
താരസംഘടനയായ അമ്മയും തിലകനും തമ്മിലുള്ള തര്‍ക്കത്തിനിടെ തിലകനെ ന്യായീകരിച്ച് രംഗത്തെത്തിയ തനിയ്‌ക്കെതിരെ മാധ്യമങ്ങളിലൂടെ മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശങ്ങള്‍ അപമാനമകരമാണെന്നാണ് അഴീക്കോടിന്റെ പരാതി.
നേരത്തെ കേസുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ കോടതിയിലെത്തി ജാമ്യം നേടിയിരുന്നു. കേസ് ഇനി നവംബര്‍ 24ന് പരിഗണിയ്ക്കും.












Click it and Unblock the Notifications