കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1947ലെ 100 രൂപയ്ക്ക് ഇപ്പോള്‍ 6000 രൂപ

Google Oneindia Malayalam News

പ്രായമായവര്‍ പറയാറുണ്ട്. 'പണ്ട് നാലണയ്ക്ക്(25 പൈസ) 100 മത്തികിട്ടുമായിരുന്നു'. ഇന്ന് നാലണ തന്നെ കാണാനില്ല. സാധനങ്ങളുടെ വിലയിലും പണത്തിന്റെ മൂല്യത്തിലും കാര്യമായ വ്യത്യാസം വന്നു. രസകരമായ ചില കണക്കുകള്‍ താഴെ കൊടുക്കുന്നു.

1947ലെ 100 രൂപയ്ക്ക് ഇന്ന് എത്ര വിലയുണ്ടാവും. കൃത്യമായി പറയുകയാണെങ്കില്‍ 5920 രൂപ 91 പൈസ. പണപ്പെരുപ്പത്തെ കുറിച്ച് പറയാനാണ് ഇക്കാര്യം പറഞ്ഞത്.

1947 മുതല്‍ 2011 വരെയുള്ള കാലത്തെ ശരാശരി പണപ്പെരുപ്പം 6.75 ശതമാനമാണ്. എന്നാല്‍ 1969 മുതല്‍ 2010 വരെ നോക്കുകയാണെങ്കില്‍ ശരാശരി 7.99ഉം. 1974 സെപ്തംബറില്‍ 34.68 എന്ന റെക്കോഡ് ഉയരത്തിലും എത്തിയിരുന്നു.

1953 മുതല്‍ 2011 വരെയുള്ള ശരാശരി പണപ്പെരുപ്പം 6.68 ശതമാനമാണ്. അതിനര്‍ഥം 1952ലെ 100 രൂപയ്ക്ക് ഇപ്പോള്‍ 4200.16 രൂപ വിലയുണ്ടെന്നാണ്.

English summary
What will be the cost of 1947's 100 Rupees Now? Whats the inflation number before independence?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X