കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു

Google Oneindia Malayalam News

Sensex
മുംബൈ: ആഗോളവിപണികള്‍ക്കെല്ലാം തന്നെ വെള്ളിയാഴ്ച നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമാണ് പറയാനുള്ളത്. 400 പോയിന്റോളം തകര്‍ന്ന ഡൗജോണ്‍സിന്റെ ചുവട് പിടിച്ച് വ്യാപാരം തുടങ്ങിയ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ വിപണികള്‍ ലക്ഷ്യമില്ലാതെ താഴേക്കു പോരുകയാണ്. സാങ്കേതിക വിദഗ്ധര്‍ എഴുതിചേര്‍ക്കുന്ന സപ്പോര്‍ട്ടിങ് ലെവലുകളെല്ലാം കാറ്റില്‍ പറത്തിയാണ് ഈ കൂപ്പുകുത്തല്‍.

വ്യാഴാഴ്ച 2008നു ശേഷമുള്ള ഏറ്റവും വലിയ ഇടിവിനെ അഭിമുഖീകരിച്ച വിപണിക്ക് വെള്ളിയാഴ്ചയും നില മെച്ചപ്പെടുത്താനായില്ല. സെന്‍സെക്‌സ് 199. 09 പോയിന്റും നിഫ്റ്റി 55.90 പോയിന്റും താഴേക്കിറങ്ങി.
വന്‍തോതിലുള്ള ഷോര്‍ട്ട് സെല്ലിങും രൂപയുടെ മൂല്യത്തിലുണ്ടായ ചെറിയൊരു തിരിച്ചുവരവും ഇല്ലായിരുന്നുവെങ്കിലും നഷ്ടം ഇതിലും എത്രയോ കൂടുമായിരുന്നു.

ജെയിന്‍ ഇറിഗേഷന്‍, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, എബിബി, എസ്‌കെഎസ് മൈക്രോഫിനാന്‍സ്, ജെഎസ്ഡബ്ല്യു എനര്‍ജി തുടങ്ങിയ ഓഹരികളുടെ മൂല്യത്തില്‍ അഞ്ചു ശതമാനത്തോളം കുറവുണ്ടായി.
അതേ സമയം ഓപ്‌റ്റോ സര്‍ക്യൂട്ട്, യൂനിയന്‍ ബാങ്ക്, റിലയന്‍സ് പവര്‍, എംഫസിസ്, പാട്‌നി കംപ്യൂട്ടേര്‍സ് എന്നീ ഓഹരികള്‍ മൂന്നരശതമാനത്തോളും ലാഭമുണ്ടാക്കിയെന്നത് ശ്രദ്ധേയമായി.

English summary
Negative cues from global bourses continue to dampen sentiments at the Dalal Street.Sensex closed 195 points down.ifty of the National Stock Exchange closed 1.01 percent down at 4,873.75 points.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X