കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരം രാജിസന്നദ്ധത അറിയിച്ചു?

  • By Ajith Babu
Google Oneindia Malayalam News

P Chidambaram
ദില്ലി:2 ജി സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി പി ചിദംബരം പ്രധാനമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍.

വ്യാഴാഴ്ച രാത്രിയോടെ ചിദംബരവുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചപ്പോഴാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്. എന്നാല്‍ തിടുക്കപ്പെട്ട് തീരുമാനം എടുക്കരുതെന്നും താന്‍ തിരിച്ചെത്തുന്നതുവരെ പരസ്യപ്രസ്താവനകള്‍ വേണ്ടെന്നും യുഎന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി യുഎസിലെത്തിയ പ്രധാനമന്ത്രി ചിദംബരത്തെ ഉപദേശിച്ചുവെന്ന് ഒരു ദേശീയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

2ജി അഴിമതിയില്‍ ചിദംബരത്തെ പ്രതിക്കൂട്ടിലാക്കുന്ന ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ കത്ത് പുറത്തുവന്നതോടെ യുപിഎ നേതൃത്വത്തിലെ ഭിന്നതയാണ് പുറത്തുവന്നിരിയ്ക്കുന്നത്. കേന്ദ്ര സര്‍ക്കാരിലെ രണ്ട് പ്രമുഖര്‍ തമ്മിലുള്ള അധികാരവടംവലിയിലൂടെ സൃഷ്ടിയ്ക്കപ്പെട്ട പ്രതിസന്ധി മുതലാക്കുനുള്ള ശ്രമത്തിലാണ് പ്രതിപക്ഷപാര്‍ട്ടികള്‍.

English summary
In a new twist in the 2G controversy, sources have told CNN-IBN that Home Minister P Chidambaram had offered to resign when Prime Minister Manmohan Singh called him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X