കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിന്നുമരിക്കുന്നവര്‍ പട്ടിണിക്കാരേക്കാള്‍ കൂടുതല്‍

  • By Lakshmi
Google Oneindia Malayalam News

Obese
ദില്ലി: ലോകത്ത് പട്ടിണി മൂലം മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ അമിതഭക്ഷണം കഴിയ്ക്കുന്നതുമൂലം മരിക്കുന്നുണ്ടെന്ന് പഠനറിപ്പോര്‍ട്ട്.

നൂറ് കോടി ജനങ്ങള്‍ പട്ടിണികിടക്കുമ്പോള്‍ 150കോടിയോളം പേരാണ് അമിതഭക്ഷണം മൂലം പൊണ്ണത്തടി പിടിപെട്ട് നരകിക്കുന്നത്. അന്താരാഷ്ട്ര റെഡ്‌ക്രോസ് റെഡ് ക്രസന്റ് സൊസൈറ്റി പുറത്തുവിട്ട 2011ലെ 'ലോക ദുരന്ത റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

അമിതമായി ഭക്ഷണം കഴിക്കുന്നതു മൂലമുണ്ടാവുന്ന രോഗങ്ങളാല്‍ വര്‍ഷത്തില്‍ 24 ലക്ഷം പേരാണ് മരിക്കുന്നത്. ലോകത്തെ മൊത്തം പട്ടിണിക്കാരില്‍ പകുതിയോളം വരുന്ന ഇന്ത്യയിലും ചൈനയിലും പൊണ്ണത്തടിക്കാരുടെ എണ്ണം കുത്തനെ ഉയരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാന്‍ ദേശീയഭക്ഷ്യ സുരക്ഷാ ബില്‍ പര്യാപ്തമാവില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം മാത്രമല്ല ദാരിദ്ര്യം ഇല്ലാതാക്കാനുള്ള വഴി. ദരിദ്ര ജനങ്ങള്‍ക്ക് വരുമാനമാര്‍ഗങ്ങള്‍ സൃഷ്ടിച്ച് സ്ഥിരമായി ഭക്ഷണം ലഭ്യമാവാനുള്ള സാഹചര്യമൊരുക്കുകയാണ് വേണ്ടതെന്ന് ഇന്ത്യയിലെ ലോക ഭക്ഷ്യ പദ്ധതി ഡയറക്ടര്‍ മിഹോകോ തമാമുറ പറഞ്ഞു.

English summary
Almost one billion people around the globe go to bed hungry every night, but it is "excess nutrition" that kills more, according to world's largest humanitarian organisation IFRC,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X